എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പടെ മൂന്ന് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ വിചാരണക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഒന്നാം പ്രതിയെ കൂടാതെ രണ്ടാം പ്രതി മാർട്ടിൻ, നാലാം പ്രതി മണികണ്ഠൻ എന്നിവരുടെ ജാമ്യപേക്ഷകളാണ് കോടതി തള്ളിയത്.
അതേസമയം എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജിയിൽ ഈ മാസം 21ന് വാദം കേള്‍ക്കും. കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ജയിലിൽ നിന്നും വിട്ടയച്ചതിനെതിരായ പരാതിയിൽ വാദം പൂർത്തിയായി. ജയിൽ സുപ്രണ്ടിനെ നേരിട്ട് വിളിച്ചു വരുത്തി കോടതി വിശദീകരണം ചോദിച്ചിരുന്നു. മറ്റൊരു കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്നായിരുന്നു വിപിൻ ലാലിനെ വിട്ടയച്ചത്. കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ മാപ്പുസാക്ഷിയാക്കിയാൽ വിചാരണ കഴിയുന്നത് വരെ കസ്റ്റഡിയിൽ തുടരണമെന്നാണ് നിയമയം. എന്നാൽ വിപിൻ ലാലിന്‍റെ കാര്യത്തിൽ ഇത് ലംഘിക്കപ്പെട്ടുവെന്നായിരുന്നു പരാതി. ഈ കേസിൽ വിചാരണ കോടതി നാളെ വിധി പറയും.
ഈ മാസം 21നാണ് നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുനരാരംഭിക്കുന്നത്. 116 സാക്ഷികളെയാണ് വിചാരണയുടെ ഭാഗമായി ഇനി വിസ്തരിക്കുക. മാര്‍ച്ച് 17നകം വിസ്താരം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം.