ETV Bharat / state

പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടാൽ നടപടി: സ്‌പീക്കര്‍ എ എന്‍ ഷംസീര്‍

പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടാൽ നടപടി എടുക്കുമെന്ന് സ്‌പീക്കർ എ എന്‍ ഷംസീര്‍. എംഎൽഎമാർക്കെതിരായ പൊലീസ് കേസിൽ ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

പ്രതിപക്ഷ പ്രതിഷേധം  സ്‌പീക്കര്‍  സ്‌പീക്കർ എ എന്‍ ഷംസീര്‍  Continued uproar wont allow ruling by speaker  ruling by speaker  speaker  assembly  ഷാഫി പറമ്പിലിനെതിരായ പരാമർശം
എ എന്‍ ഷംസീര്‍
author img

By

Published : Mar 20, 2023, 1:18 PM IST

Updated : Mar 20, 2023, 2:11 PM IST

തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും സഭ കോംപ്ലക്‌സിലും നടത്തുന്ന പ്രതിഷേധത്തിന് എതിരെ മുന്നറിയിപ്പുമായി സ്‌പീക്കർ എ എൻ ഷംസീർ. പ്രതിഷേധങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ പ്രതിപക്ഷ പ്രതിഷേധം അതിര് വിടുകയാണെന്ന് ചൂണ്ടിക്കാട്ടിയ സ്‌പീക്കര്‍ പ്രതിഷേധം അതിര് വിട്ടാൽ കർശന നടപടി എടുക്കുമെന്ന് മുന്നറിയിപ്പു നൽകി. സഭയിൽ പ്ലക്കാർഡുകളും സ്‌പീക്കറുടെ മുഖം മറയ്ക്കുന്ന തരത്തിൽ ബാനർ ഉയർത്തുന്നതുമായ പ്രവണ കൂടി വരികയാണ്.

ഇക്കാര്യത്തിലും ഇനി കർശന നടപടി ഉണ്ടാകും. ചട്ടം 50 പ്രകാരമുള്ള അടിയന്തര നോട്ടിസ് പരിഗണിക്കാതിരിക്കുന്നത് സർക്കാരിൻ്റെ നിർദേശ പ്രകാരമാണ് എന്ന പ്രതിപക്ഷ ആക്ഷേപം സ്‌പീക്കറുടെ നിഷ്‌പക്ഷതയെ ചോദ്യം ചെയ്യുന്നതും പാർലമെൻ്ററി മര്യാദകളുടെ ലംഘനവുമാണ്. പ്രതിപക്ഷത്തിൻ്റെ നാല് അടിയന്തര പ്രമേയ നോട്ടിസുകൾ ചെയർ തള്ളിയെന്നത് വസ്‌തുത ആണെങ്കിലും അത് പ്രതിപക്ഷത്തിൻ്റെ അവകാശങ്ങൾ ശാശ്വതമായി തടയാൻ ഉദ്ദേശിച്ചു കൊണ്ടോ സർക്കാരിൻ്റെ താത്പര്യം സംരക്ഷിക്കുന്നതിനോ അല്ല.

പ്രതിപക്ഷ അവകാശ സംരക്ഷണത്തിന് മുൻഗാമികൾ തുടർന്ന മാതൃക വീണ്ടും തുടരുന്നതാണ്. സഭ ടി വി സംപ്രേഷണം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങൾ പരിശോധിക്കും. പാർലമെൻ്റ് ടി വി മാതൃകയിൽ പ്രതിപക്ഷ പ്രതിഷേധം കൂടി ഉൾപ്പെടുത്തുന്നത് ചർച്ച ചെയ്യും. സഭയിൽ വ്യാഴാഴ്‌ച അരങ്ങേറിയ സംഭവങ്ങളിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസുകളിൽ വിശദമായ പരിശോധനയ്ക്ക് ശേഷമേ തുടർനടപടി ഉണ്ടാകൂ എന്നും സ്‌പീക്കർ അറിയിച്ചു.

ഷാഫി പറമ്പിലിനെതിരായ പരാമർശം പിൻവലിച്ചു: ഷാഫി പറമ്പിൽ പാലക്കാട് തോൽക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ മാർച്ച് 14ന് നിയമസഭയിൽ നടത്തിയ വിവാദ പരാമർശം പിൻവലിച്ചു. പ്രസ്‌താവന അംഗത്തെ വേദനിപ്പിച്ചതായി മനസിലാക്കുന്ന സാഹചര്യത്തിൽ പ്രസ്‌താവന പിൻവലിക്കുകയാണെന്ന് സ്‌പീക്കർ നിയമസഭയിൽ പറഞ്ഞു. പ്രസ്‌താവന അനുചിതം ആണെന്നും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയാണെന്നും സ്‌പീക്കർ സഭയെ അറിയിച്ചു.

എന്നാൽ സ്‌പീക്കറുടെ റൂളിങ്ങിൽ പ്രതിപക്ഷം തൃപ്‌തരായില്ല. അടിയന്തര പ്രമേയത്തിൽ ഒരു വിട്ടുവീഴ്‌ചയ്ക്കും തയ്യാറല്ലെന്നും എംഎൽഎമാർക്ക് എതിരായ കള്ളക്കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്‌പീക്കർ പ്രഖ്യാപിച്ചു.

സഭ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം: സ്‌പീക്കറുടെ ഓഫിസിന് മുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പ്രതിപക്ഷ എംഎല്‍മാര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്ത നടപടിയാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ഏഴ് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ കേസെടുത്ത നടപടി ഏകപക്ഷീയമാണ് എന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നും സഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിലപാടെടുത്തു. സര്‍ക്കാര്‍ ഇതേ നിലപാടുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ സഭ നടപടികളുമായി സഹകരിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് നിലപാട് കടുപ്പിച്ചതോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കിയത്. തുടക്കത്തില്‍ പ്രതിഷേധം അവഗണിച്ച് സ്‌പീക്കര്‍ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയെങ്കിലും പ്രതിഷേധം കനത്തതോടെ സഭ നടപടികള്‍ നിര്‍ത്തി വയ്‌ക്കുകയായിരുന്നു. സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയാറായില്ലെങ്കില്‍ സഭ നടപടികളില്‍ സഹകരിക്കേണ്ടതില്ലെന്ന് നിയസഭയ്‌ക്ക് മുമ്പ് ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്‍ററി യോഗം തീരുമാനിച്ചിരുന്നു.

Last Updated : Mar 20, 2023, 2:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.