ETV Bharat / state

'പരസ്യ പ്രതികരണം പാർട്ടിക്ക് ദോഷം'; കോൺഗ്രസ് നേതാക്കൾക്ക് ചാനൽ ചർച്ചയ്ക്ക് വിലക്ക് - വി ഡി സതീശൻ

വിലക്ക് ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടികയെ ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തില്‍

Congress leaders banned from channel discussions  കോൺഗ്രസ് നേതാക്കൾക്ക് ചാനൽ ചർച്ചയ്ക്ക് വിലക്ക്  ഡിസിസി  ഡിസിസി പട്ടിക  ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക  ചാനൽ ചർച്ച വേണ്ട  channel discussions  banned from channel discussions  ഡിസിസി പുനഃസംഘടന  ഡിസിസി പുനസംഘടന  dcc reconstruction  കെപിസിസി  കെപിസിസി പ്രസിഡന്‍റ്  രമേശ് ചെന്നിത്തല  ഉമ്മൻ ചാണ്ടി  വി ഡി സതീശൻ  കെ സുധാകരൻ
'പരസ്യ പ്രതികരണം പാർട്ടിക്ക് ദോഷം'; കോൺഗ്രസ് നേതാക്കൾക്ക് ചാനൽ ചർച്ചയ്ക്ക് വിലക്ക്
author img

By

Published : Aug 29, 2021, 5:42 PM IST

തിരുവനന്തപുരം : ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടികയെ ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾക്ക് ചാനൽ ചർച്ചയ്ക്ക് വിലക്ക്.

പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളെ സംബന്ധിക്കുന്ന ചര്‍ച്ചകളില്‍ തൽക്കാലം പങ്കെടുക്കേണ്ടെന്നാണ് ഇതുസംബന്ധിച്ച പാനലിനുള്ള നിര്‍ദേശം.

നിലപാട് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും വിശദീകരിക്കുമെന്നും പാർട്ടി വക്താക്കൾക്ക് അടക്കം നിർദേശം നൽകിയിട്ടുണ്ട്.

ലക്ഷ്യമിടുന്നത് കർശന അച്ചടക്കം

ഡിസിസി പുനസംഘടനയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് ഉണ്ടായ അതൃപ്തി ചാനലുകളിൽ ചർച്ച ചെയ്ത് വലുതാക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഡിസിസി പുനസംഘടനാ വിഷയത്തിൽ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പരസ്യ നിലപാടെടുത്തിരുന്നു.

ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കുമൊപ്പം നിൽക്കുന്ന നേതാക്കൾ പരസ്യ പ്രതികരണം നടത്തിയാൽ കൂട്ട വിഴുപ്പലക്കലിലേക്ക് കാര്യങ്ങൾ എത്തുമെന്ന് മുൻകൂട്ടിക്കണ്ടാണ് വിലക്ക്.

READ MORE: രണ്ടിനെ വെട്ടാൻ മൂന്നായവർ ; പരസ്യ പ്രസ്‌താവനയും വിഴുപ്പലക്കലും, കോൺഗ്രസിൽ സ്ഥിതി രൂക്ഷം

കെപിസിസിയുടെ പുതിയ നേതൃത്വവും പ്രതിപക്ഷനേതാവും കർശന അച്ചടക്കമാണ് ലക്ഷ്യമിടുന്നത്. അച്ചടക്ക ലംഘനത്തിനുള്ള അവസരം അസംതൃപ്തർക്ക് നൽകേണ്ടതില്ലെന്നും നേതൃത്വം കരുതുന്നു.

ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന സൂചന പ്രതിപക്ഷനേതാവ് വി ഡി സതീശൻ നൽകിയിട്ടുണ്ട്.

പുനസംഘടനയിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമാക്കുന്നതിന് കടിഞ്ഞാണിടുക വഴി കോൺഗ്രസിലെ സാമ്പ്രദായിക രീതികൾക്ക് തടയിടുക കൂടിയാണ് കെപിസിസി ഉദ്ദേശിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.