തിരുവനന്തപുരം: പുതുവത്സരദിനത്തിൽ പൂർണമായും ഡിജിറ്റലായി പൊതുമരാമത്ത് വകുപ്പിലെ ഓഫിസുകൾ. സമ്പൂർണ ഇ-ഓഫിസ് പ്രഖ്യാപനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
ALSO READ: വിദേശ പൗരന്‍ മദ്യം ഒഴുക്കി കളഞ്ഞ സംഭവം: പൊലീസിനെതിരെ മന്ത്രി റിയാസ്
ഇ-ഓഫിസ് പൂർത്തിയായതോടെ അഴിമതിരഹിതമായി വേഗത്തിൽ ഫയൽ നീക്കങ്ങൾ നടത്താനും പ്രവർത്തനങ്ങൾ സുതാര്യമാക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരു വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി ഏഴു മാസം കൊണ്ടാണ് പൂർത്തിയാക്കിയതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.