ETV Bharat / state

മുഖ്യമന്ത്രിയും ഗവർണറും ഇന്ന് പെട്ടിമുടി സന്ദർശിക്കും

ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഉരുള്‍പൊട്ടലുണ്ടായ രാജമലയിലെ പെട്ടിമുടിയിലേക്ക് പോകുന്നത്.

തിരുവനന്തപുരം മുഖ്യമന്ത്രി പിണറായി വിജയൻ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പെട്ടിമുടി സന്ദർശിക്കും pettimudi cm visits pettimudi
മുഖ്യമന്ത്രിയും ഗവർണറും ഇന്ന് പെട്ടമുടി സന്ദർശിക്കും
author img

By

Published : Aug 13, 2020, 8:16 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാനും ഇന്ന് പെട്ടിമുടി സന്ദർശിക്കും. തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഉരുള്‍പൊട്ടലുണ്ടായ രാജമലയിലെ പെട്ടിമുടിയിലേക്ക് പോകുന്നത്. ഹെലികോപ്റ്ററില്‍ മൂന്നാര്‍ ആനച്ചാലില്‍ എത്തും. തുടര്‍ന്ന് റോഡ് മാര്‍ഗം ദുരന്തമേഖലയിലേക്ക് പോകും. ദുരന്തത്തിന് ഇരയായവര്‍ക്കുള്ള പുനരധിവാസ പക്കേജ് പെട്ടിമുടി സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

പുനരധിവാസ പാക്കേജിന്‍റെ കരട് തയ്യാറാക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത് വിവേചനമാണെന്ന ആരോപണമുയര്‍ന്നിരുന്നു. കരിപ്പൂരില്‍ പോയ മുഖ്യമന്ത്രി പെട്ടിമുടി സന്ദര്‍ശിക്കാതിരുന്നതും വിമര്‍ശനങ്ങള്‍ക്കിടയാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.