ETV Bharat / state

'ഇല്ലാത്തത് പോരായ്‌മ' ; ഐടി പാർക്കുകളിൽ പബ്ബുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി - ഐടി പാര്‍ക്കുകളില്‍ പബ്ബ്

'ഐ.ടി പാർക്കുകളിൽ പബ്ബ് സൗകര്യം ഇല്ലാത്തത് പോരായ്മയാണ്. പുതിയതായി പാർക്കുകളിൽ എത്തുന്ന കമ്പനികളുടെ പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി ചൂണ്ടിക്കാണിക്കുന്നത് ഇതാണ്'

pubs will be set up in IT parks  IT parks kerala  pubs  പബ്ബ്  ഐടി പാര്‍ക്ക്  പിണറായി വിജയന്‍  വൈന്‍ പാര്‍ലര്‍  ഐടി പാര്‍ക്കുകളില്‍ പബ്ബ്  കേരളത്തില്‍ പബ്ബ്
ഐടി പാർക്കുകളിൽ പബ്ബുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി
author img

By

Published : Nov 3, 2021, 12:03 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ പബ്ബുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐ.ടി പാർക്കുകളിൽ പബ്ബ് സൗകര്യം ഇല്ലാത്തത് ഒരു പോരായ്മയാണ്. പുതിയതായി പാർക്കുകളിൽ എത്തുന്ന കമ്പനികളുടെ പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്.

ഇത് പരിഹരിക്കുന്നതിനാണ് വൈൻ പാർലറുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് അതിൽ തുടർ നടപടിയെടുക്കാൻ കഴിഞ്ഞില്ല.

Also Read: 'മോന്‍സന്‍റെ പക്കലുള്ള ചെമ്പോല വ്യാജമെന്ന് വിശ്വസിക്കുന്നില്ല' ; രാഘവ വാര്യരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

കൊവിഡ് വ്യാപനം തീരുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. നേരത്തെ വൈൻ പാർലറുകൾ ആരംഭിക്കുമെന്ന സർക്കാർ തീരുമാനം വലിയ വിവാദമായിരുന്നു. പ്രതിപക്ഷത്ത് നിന്നടക്കം പദ്ധതിയെ എതിർത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.