തിരുവനന്തപുരം : ചികിത്സയിലുള്ള സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ സന്ദര്‍ശിക്കാന്‍ വിദേശ യാത്ര നീട്ടിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ ചികിത്സയിലുളള കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കുന്നതിനായാണ് ഇന്ന് (01.10.2022) നിശ്ചയിച്ചിരുന്ന വിദേശ യാത്ര മുഖ്യമന്ത്രി നീട്ടിയത്.
അതേസമയം മുഖ്യമന്ത്രി നാളെ ചെന്നൈയിലെത്തി കോടിയേരിയെ കാണും. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം യൂറോപ്പാണ് സന്ദര്‍ശിക്കാനിരുന്നത്. ഒക്‌ടോബര്‍ 14 വരെയായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.