തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചെന്ന ആരോപണത്തിലാണ് മുഖ്യമന്ത്രി മറുപടിയുമായി എത്തിയത്. ബി.ജെ.പി അസംബന്ധ പ്രചാരണം നടത്തുകയാണ്. നാട് ഒന്നടങ്കം സൗമ്യയുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുകയാണ് ഉണ്ടായത്. കുടുംബത്തെ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന ആരോപണം അസംബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രയേലിൽ വച്ച് കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യയുടെ സംസ്‌കാര ചടങ്ങുകൾക്ക് സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധി പോലും എത്താതിരുന്നത് ശരിയായില്ല എന്ന് മുരളീധരൻ വിമർശിച്ചിരുന്നു. ഇസ്രയേൽ പ്രസിഡന്‍റ് വരെ സൗമ്യയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിച്ചെന്നും മുഖ്യമന്ത്രി ഇനിയെങ്കിലും കുടുംബത്തെ ഫോണിലെങ്കിലും വിളിക്കണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു.
Also Read: ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതില്‍ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി