തിരുവനന്തപുരം : സില്‍വര്‍ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അനുമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ വലിയ തോതിലള്ള അനുകൂല പ്രതികരണമാണുണ്ടായതെന്നും നാടിനാവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്‍റെ 100 ദിന കര്‍മ പദ്ധതികളുടെ ഭാഗമായി തയാറാക്കിയ 51 റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു സമയത്ത് നടക്കേണ്ട കാര്യങ്ങള്‍ ആ സമയത്ത് നടന്നില്ലെങ്കില്‍ അതിന് വലിയ വിലകൊടുക്കേണ്ടി വരും. നടക്കേണ്ട കാര്യങ്ങള്‍ അതാത് സമയത്ത് നടന്നില്ലെങ്കില്‍ നമ്മള്‍ പുറകില്‍ പോകുന്നത് കേരളം അംഗീകരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇത്തരം പദ്ധതികള്‍ നടക്കണമെന്ന അഭിപ്രായക്കാരാണ്.
ALSO READ:പുതിയ മദ്യനയത്തിൽ കത്തോലിക്ക സഭക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കും: റോഷി അഗസ്റ്റിന്‍
അവര്‍ വലിയ ബഹളം ഉണ്ടാക്കുന്നില്ലെന്നേയുളളൂ. നമ്മുടെ പല പദ്ധതികളെയും എതിര്‍ക്കാന്‍ രംഗത്തുവന്നവര്‍ പിന്നീട് പദ്ധതി യാഥാര്‍ഥ്യമായപ്പോള്‍ എതിര്‍പ്പിന്‍റെ ചെറുകണികയെങ്കിലും പുറപ്പെടുവിക്കാന്‍ തയാറായോ?, നാടിന് സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധതികള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.