ETV Bharat / state

യുഎസിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി, ഇനി ക്യൂബയിലേക്ക്; സ്‌പീക്കറും സംഘവും മടങ്ങി - പിണറായി വിജയൻ

കേരളത്തിലേക്ക് കൂടുതൽ അമേരിക്കൻ നിക്ഷേപങ്ങൾ കൊണ്ട് വരുന്നതിനെ കുറിച്ചാണ് കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായത്

CM Pinarayi Vijayan  Indian Ambassador in America  Pinarayi Vijayan  Chief minister  United States  Taranjit Singh Sandhu  യുഎസിലെ ഇന്ത്യൻ അംബാസിഡറുമായി  മുഖ്യമന്ത്രി  ഇനി ക്യൂബയിലേക്ക്  ക്യൂബ  സ്‌പീക്കറും സംഘവും മടങ്ങി  കേരളത്തിലേക്ക് കൂടുതൽ അമേരിക്കൻ നിക്ഷേപങ്ങൾ  അമേരിക്ക  തരൺജിത്ത് സിങ് സന്ധു  ഇന്ത്യൻ അംബാസിഡർ  മുഖ്യമന്ത്രി പിണറായി വിജയൻ  പിണറായി വിജയൻ  ടൂറിസം മേഖല
യുഎസിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി
author img

By

Published : Jun 14, 2023, 7:38 PM IST

തിരുവനന്തപുരം: അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ തരൺജിത്ത് സിങ് സന്ധുവുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലേക്ക് കൂടുതൽ അമേരിക്കൻ നിക്ഷേപങ്ങൾ കൊണ്ടുവരാനും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുമാവശ്യമായ നടപടികളെടുക്കാനും എംബസി പിന്തുണയറിയിച്ചു. ടൂറിസം മേഖലയിൽ അമേരിക്കൻ സഹകരണത്തിന്‍റെ വലിയ സാധ്യതകളാണുള്ളതെന്നും മെഡിക്കൽ ടൂറിസം രംഗത്തെ സഹകരണം വഴി ആയുർ‍വേദത്തെ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കാൻ സാധിക്കുമെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു.

കൂടിക്കാഴ്‌ചയില്‍ എന്തെല്ലാം: പ്രതിരോധ, സ്പേസ് മേഖലകളിൽ നിക്ഷേപങ്ങൾക്ക് സാധ്യതയുണ്ടെന്നും കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും അതിൽ എംബസിക്ക് നൽകാൻ കഴിയുന്ന സഹായങ്ങളെക്കുറിച്ചും അമേരിക്കൻ അംബാസിഡർ അഭിപ്രായപ്പെട്ടു. ഫാർമസ്യൂട്ടിക്കൽ വാക്‌സിൻ രംഗത്തും സഹകരണത്തിന് സാധ്യതകളുണ്ട്. ആരോ​ഗ്യ പ്രവർത്തകരെ അമേരിക്കയിലേക്ക് അയക്കുന്നതിലും അവർക്ക് നഴ്‌സിങ് വിദ്യാഭ്യാസം വിപുലീകരിച്ചുകൊണ്ട് നിലവാരം ഉയർത്തുന്നതിലും അമേരിക്കൻ കമ്പനികളുമായി സഹകരണത്തിൽ ഏർപ്പെടുന്നതിനെപ്പറ്റിയും ചർച്ച നടന്നു.

CM Pinarayi Vijayan  Indian Ambassador in America  Pinarayi Vijayan  Chief minister  United States  Taranjit Singh Sandhu  യുഎസിലെ ഇന്ത്യൻ അംബാസിഡറുമായി  മുഖ്യമന്ത്രി  ഇനി ക്യൂബയിലേക്ക്  ക്യൂബ  സ്‌പീക്കറും സംഘവും മടങ്ങി  കേരളത്തിലേക്ക് കൂടുതൽ അമേരിക്കൻ നിക്ഷേപങ്ങൾ  അമേരിക്ക  തരൺജിത്ത് സിങ് സന്ധു  ഇന്ത്യൻ അംബാസിഡർ  മുഖ്യമന്ത്രി പിണറായി വിജയൻ  പിണറായി വിജയൻ  ടൂറിസം മേഖല
മുഖ്യമന്ത്രിയും ഇന്ത്യൻ അംബാസിഡറുമായുള്ള കൂടിക്കാഴ്‌ചയില്‍ നിന്ന്

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കൻ മലയാളി ഡയസ്പോറയിലുള്ള സർവകലാശാല പ്രൊഫസർമാരെ ഉൾപ്പെടെ സഹകരിപ്പിച്ചുകൊണ്ട് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കുമെന്നും ഐ.ടി ഇന്നൊവേഷൻ, സ്‌റ്റാർട്ട്അപ്പ്, റിന്യുവബിൾ എനർജി, ​ഗ്രീൻ ഹൈഡ്രജൻ മേഖലകളിലുമുൾപ്പെടെ അമേരിക്കൻ കമ്പനികളും കേരളവുമായുള്ള സഹകരണത്തെ കുറിച്ചും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായി. കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ അംബാസിഡർ വാ​ഗ്‌ദാനം ചെയ്‌തുവെന്നും അതിനാവശ്യമായ എല്ലാ നടപടികളും കേരള സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

മുഖ്യമന്ത്രിക്കൊപ്പം ആരെല്ലാം: ധനമന്ത്രി കെ.എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, സംസ്ഥാന സർക്കാരിന്‍റെ ഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ധനകാര്യ (റിസോഴ്‌സസ്) വകുപ്പ് ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മുഹമ്മദ് വൈ.സഫറുള്ള, കെ.എസ്.ഐ.ഡി.സി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സ്നേഹിൽ കുമാർ തുടങ്ങിയവർ കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു. ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുന്ന മലയാളി ഉദ്യോ​ഗസ്ഥരായ സ്‌റ്റീഫൻ മണി, സുജ മേനോൻ, അബു മാത്തൻ എന്നിവരും സന്നിഹിതരായിരുന്നു.

ഇനി ക്യൂബയിലേക്ക്: ലോക കേരള സഭയുടെ യു.എസ് മേഖല സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും ഇന്ന് ക്യുബയിലെത്തും. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, വീണ ജോർജ്, ആസൂത്രണ ബോർഡ്‌ ഉപാധ്യക്ഷൻ, ചീഫ് സെക്രട്ടറി, ഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പിഎ വി.എം സുനീഷ് എന്നിവരാണ് ക്യൂബൻ യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടാവുക.അതേസമയം അമേരിക്കൻ യാത്ര സംഘത്തിലുള്ള സ്‌പീക്കർ എ.എൻ ഷംസീർ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, റെസിഡന്‍റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവർ നാളെ രാവിലെ സംസ്ഥാനത്ത് തിരികെയെത്തും.

Also read: ലോക ബാങ്ക് അധികൃതരുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി ; തുടര്‍ന്ന് സംഘം ക്യൂബയിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.