തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസനത്തിന് അനുയോജ്യമല്ലാത്ത നയങ്ങള്‍ ചില ബാങ്കുകള്‍ സ്വീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.
പശ്ചാത്തല സൗകര്യമടക്കമുള്ള കേരളത്തിന്‍റെ വികസനത്തിന് വായ്‌പകള്‍ അനിവാര്യമാണ്. എന്നാല്‍ ഇതിനുള്ള നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ല. വായ്‌പകള്‍ അനുവദിക്കുന്നതില്‍ തുറന്ന സമീപനം സ്വീകരിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വായ്‌പ നിക്ഷേപ അനുപാതം ഉയര്‍ത്തണം. നിലവിലെ 63 ശതമാനം അഭികാമ്യമായ അനുപാതമല്ല. ഇത് 75 ശതമാനമായെങ്കിലും ഉയര്‍ത്താന്‍ സമീപനം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ തുറന്ന സമീപനമാണെന്നായിരുന്നു റിസര്‍വ് ബാങ്ക് പ്രതിനിധിയുടെ മറുപടി. ഗോള്‍ഡ് ലോണ്‍ അടക്കമുള്ളവ അനുവദിക്കുന്നതിലെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുമെന്നും റിസര്‍വ് ബാങ്ക് പ്രതിനിധി യോഗത്തെ അറിയിച്ചു.