ETV Bharat / state

മഴ മുന്നറിയിപ്പുകള്‍ പ്രധാന്യത്തോടെ കാണണം, അതീവ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി - അതീവ ജാഗ്രത പുലര്‍ത്തണം

സംസ്ഥാനത്തിന്‍റെ മുഴുവന്‍ ജില്ലകളിലും മഴക്കെടുതികള്‍ക്കെതിയുള്ള മുന്‍കരുതല്‍ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

CM pinarayi vijayan ask to people to remain alert  മഴ മുന്നറിയിപ്പുകള്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  CM pinarayi vijayan  chiegf minister pinarayi vijayan  remain alert  pinarayi press meet  മഴ മുന്നറിയിപ്പുമായി പിണറായി  ന്യൂനമര്‍ദ രൂപീകരണ സാധ്യത  ഡിഫെന്‍സ് സര്‍വീസസ് കോപ്‌സ്  ദേശീയ ദുരന്ത നിവാരണ അതോറിറ്റി  ആര്‍മി  നേവി  കോസ്റ്റ് ഗാര്‍ഡ്  കേരളത്തിലെ ഇന്നത്തെ കാലാവസ്ഥ  കേരളം പുതിയ വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  കേരളം മഴ  മഴക്കെടുതികള്‍ക്കെതിയുള്ള മുന്‍കരുതല്‍  അതീവ ജാഗ്രത പുലര്‍ത്തണം  മുഖ്യമന്ത്രി
മഴ മുന്നറിയിപ്പുകളുമായി മുഖ്യമന്ത്രി
author img

By

Published : Aug 4, 2022, 8:51 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരും ദിവസങ്ങളിലും മഴ തുടരും. മുന്നറിയിപ്പുകള്‍ പ്രാധാന്യത്തോടെ കാണണം.

അടുത്ത ആഴ്‌ചയോടെ ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ രൂപീകരണ സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. അണക്കെട്ടുകളില്‍ നിന്ന് വളരെ നിയന്ത്രിത അളവില്‍ മാത്രമാണ് വെള്ളം ഒഴുക്കുന്നത്.

ഇതോടൊപ്പം വനമേഖലകളിലും മലയോരങ്ങളിലുമുണ്ടാകുന്ന ശക്തമായ മഴയെ തുടര്‍ന്നെത്തുന്ന വെള്ളം കൂടി ആകുമ്പോള്‍ ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഡിഫെന്‍സ് സര്‍വീസസ് കോർപ്‌സ് എന്നിവയുടെ രണ്ടു ടീമുകളെ വീതവും ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ ഓരോ ടീമിനെയും സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

also read: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത; കേരളത്തില്‍ മഴ കനത്തേക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.