ETV Bharat / state

നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് അനുമതി, കര്‍ഷകര്‍ക്ക് യാത്രാ ഇളവ്: മുഖ്യമന്ത്രി

അതിഥി തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഉറപ്പാക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് അനുമതി നൽകുന്നതിലൂടെ സാധിക്കും. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്‌തകങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് അവശ്യ സര്‍വീസാക്കും

cm press meet  യാത്രാ ഇളവ് കേരളം  മുഖ്യമന്ത്രി വാർത്താസമ്മേളനം ഇന്ന്  ലോക്ക് ഡൗഷ ഇളവുകൾ  കണ്ടെയിന്‍മെൻ്റ് സോൺ  Pianarayi vijayan press meet today  pinarayi vijayan news today  kerala lockdown latest news
നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് അനുമതി, കര്‍ഷകര്‍ക്ക് യാത്രാ ഇളവ്: മുഖ്യമന്ത്രി
author img

By

Published : May 21, 2021, 8:00 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. കണ്ടെയിന്‍മെൻ്റ് സോണുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് അനുമതി നൽകി. കര്‍ഷകര്‍ക്കും യാത്രാ ഇളവ് അനുവദിച്ചു. നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ പറത്തുപോകാതെ നോക്കുന്നതിന് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ കഴിയുന്നവര്‍ വീടുകളില്‍ തന്നെ ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഫോണ്‍ ചെയ്ത് വിവരം അന്വേഷിക്കുന്ന സംവിധാനം നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് അനുമതി, കര്‍ഷകര്‍ക്ക് യാത്രാ ഇളവ്: മുഖ്യമന്ത്രി

Read more: ലോക്ക് ഡൗൺ ലംഘനം : മലയാളം ബിഗ് ബോസ് സെറ്റ് അടച്ചുപൂട്ടി, ഒരു ലക്ഷം പിഴ

ലോക്ക്ഡൗണ്‍ സമയത്ത് ജീവന്‍ രക്ഷാ മരുന്നുകള്‍ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയില്‍ എത്തിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ജീവന്‍രക്ഷാ മരുന്നുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച് നിര്‍ദിഷ്‌ട സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കുന്നതിന് പൊലീസ് ഏര്‍പ്പെടുത്തിയ സംവിധാനം വളരെ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. പൊലീസ് ആസ്ഥാനത്തെ ഹൈവേ അലര്‍ട്ട് സെല്ലിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഹൈവേ പട്രോള്‍ വാഹനങ്ങള്‍ മുഖേന ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്ക് മരുന്ന് എത്തിക്കുന്നത്. കൊവിഡിന്‍റെ രണ്ടാം വ്യാപനഘട്ടത്തില്‍ വീണ്ടും ആരംഭിച്ച ഈ പദ്ധതിയിലൂടെ രണ്ടാഴ്ച കൊണ്ട് 910 പേര്‍ക്ക് മരുന്ന് എത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more:സംസ്ഥാനത്ത് ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടി

കൃഷിക്കാര്‍ക്ക് വിത്തിറക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. ഇതിനായി പ്രത്യേക ഇളവ് നല്‍കും. വിത്തിറക്കാനും കൃഷി പണിക്കും പോകുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ സൂക്ഷിക്കണം. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്‌തകങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് അവശ്യ സര്‍വീസാക്കും. പാഠപുസ്‌തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആദിവാസി കോളനികളിലും അവശ്യസാധാനങ്ങളും മറ്റും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യ സാധനങ്ങള്‍ക്ക് വേണ്ടി ആദിവാസികള്‍ പുറത്തു പോകുന്നത് ഈ ഘട്ടത്തില്‍ പ്രശ്‌നമാകും. അക്കാര്യം ശ്രദ്ധിക്കാനാണ് കലക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.