ETV Bharat / state

ഡോ. ജോസഫ് മാർത്തോമ്മ മെത്രപ്പോലിത്തയുടെ മരണത്തിൽ അനുശോചിച്ച് പ്രമുഖര്‍

മെത്രപ്പോലിത്ത ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നുവെന്ന് മുഖ്യമന്ത്രി. ഉജ്ജ്വല വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ്

cm_  opposition leader  marthoma_bhishop  _bhishop_  തിരുവനന്തപുരം  മുഖ്യമന്ത്രി പിണറായി വിജയൻ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  കാനം രാജേന്ദ്രൻ
ഡോ. ജോസഫ് മാർത്തോമ്മ മെത്രപ്പോലീത്തയുടെ മരണത്തിൽ അനുശോചിച്ച് പ്രമുഖ നേതാക്കൾ
author img

By

Published : Oct 18, 2020, 10:08 AM IST

തിരുവനന്തപുരം: സാമൂഹിക തിന്മകൾക്കെതിരെ നിർഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു ഡോ. ജോസഫ് മാർത്തോമ്മ മെത്രപ്പോലിത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിലെ അശരണരും പാർശ്വവൽക്കരിപ്പെട്ടവരുമായ ജനങ്ങളുടെ മോചനത്തിനും ക്ഷേമത്തിനും വേണ്ടി അദേഹം വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. മതനിരപേക്ഷമായ നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നേതൃത്വം നൽകിയത്. ജോസഫ് മാർത്തോമ്മ മെത്രാപ്പോലിത്തയുടെ വേർപാട് സഭയ്ക്ക് മാത്രമല്ല സമൂഹത്തിന് തന്നെ വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഡോ. ജോസഫ് മാർത്തോമ്മ മെത്രപ്പോലിത്തയുടെയുടെ വിടവാങ്ങലിലൂടെ മാർത്തോമ്മ സഭയ്ക്കും കേരളീയ സമൂഹത്തിനും വഴികാട്ടിയായി വർത്തിച്ച ഉജ്ജ്വല വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മെത്രപ്പോലീത്തയുടെ മരണത്തിൽ അനുശോചിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.