ETV Bharat / state

സര്‍ക്കാരിനെതിരെ മത്സ്യത്തൊഴിലാളികളെ തിരിച്ചുവിടാം എന്നത് വ്യാമോഹം മാത്രമെന്ന് മുഖ്യമന്ത്രി - തിരുവനന്തപുരം വാർത്തകൾ

സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എതിരാണെന്ന പുകമറ സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന പ്രതിപക്ഷത്തിന്‍റെ വ്യാമോഹം നടക്കില്ലെന്ന് മുഖ്യമന്ത്രി

kerala cm  pinarayi vijayan  kerala opposition  ramesh chennithala  fisheries  തിരുവനന്തപുരം  തിരുവനന്തപുരം വാർത്തകൾ  മത്സ്യബന്ധനം
സര്‍ക്കാരിനെതിരെ മത്സ്യത്തൊഴിലാളികളെ തിരിച്ചുവിടാം എന്നത് വ്യാമോഹം മാത്രമെന്ന് മുഖ്യമന്ത്രി
author img

By

Published : Feb 20, 2021, 10:03 PM IST

തിരുവനന്തപുരം: കുപ്രാചരണം നടത്തി മത്സ്യത്തൊഴിലാളികളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാം എന്ന പ്രതിപക്ഷത്തിന്‍റെ വ്യാമോഹം നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എതിരാണെന്ന പുകമറ സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന വ്യാമോഹം ആര്‍ക്കും വേണ്ട.

സര്‍ക്കാരിനെതിരെ മത്സ്യത്തൊഴിലാളികളെ തിരിച്ചുവിടാം എന്നത് വ്യാമോഹം മാത്രമെന്ന് മുഖ്യമന്ത്രി

മത്സ്യ മേഖലയില്‍ കൃത്യമായ നയം രൂപീകരിച്ച സര്‍ക്കാരാണിത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ, തദ്ദേശീയ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ലെന്ന് ആ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കില്ല. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് മത്സ്യത്തൊഴിലാളികളെ തീറെഴുതുന്ന നയം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. അതിനെതിരെ പോരാടിയ പാരമ്പര്യമാണ് ഇടതുപക്ഷത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.