തിരുവനന്തപുരം: സി.ഐ.ടി.യു തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും. ഒമ്പതാം തീയതി വരെ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകൾ, പ്രതിനിധി സമ്മേളനം എന്നിവയും നടക്കും. നാളെ വൈകിട്ട് അക്ഷയ് കോംപ്ലക്സ് അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് കെ ദിവാകരൻ ഉദ്ഘാടനം ചെയ്യും.
സ്ത്രീകൾക്കും യുവജനങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടായിരിക്കും വരുംകാല സി.ഐ.ടി.യു പ്രവർത്തനങ്ങളെന്ന് പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി ശിവൻകുട്ടി പറഞ്ഞു.