ETV Bharat / state

ശിശുക്ഷേമ സമിതിയിൽ സ്‌പീക്കർക്കൊപ്പം കുരുന്നുകളുടെ ക്രിസ്‌മസ് ആഘോഷം - speaker p sreeramakrishnan

ബലൂണുകളും പൂക്കളുമായാണ് കുരുന്നുകൾ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണനെ സ്വാഗതം ചെയ്‌തത്

Children's Christmas Celebration with Speaker  Child Welfare Committee  ശിശുക്ഷേമ സമിതി  സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ  speaker p sreeramakrishnan  തിരുവനന്തപുരം
ശിശുക്ഷേമ സമിതിയിൽ സ്‌പീക്കർക്കൊപ്പം കുരുന്നുകളുടെ ക്രിസ്‌മസ് ആഘോഷം
author img

By

Published : Dec 26, 2020, 1:58 PM IST

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ കുഞ്ഞുമാലാഖമാർക്ക് ഇക്കുറി ക്രിസ്‌മസ് ആഘോഷം സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണനോടൊപ്പമായിരുന്നു. സാന്താക്ലോസിന്‍റെ അകമ്പടിയോടെ തൂവെള്ളയുടുപ്പും ക്രിസ്‌മസ് തൊപ്പിയുമണിഞ്ഞ് കുട്ടികൾ ഒരുങ്ങിയെത്തി. ബലൂണുകളും പൂക്കളുമായാണ് കുരുന്നുകൾ സ്‌പീക്കറെ സ്വാഗതം ചെയ്‌തത്.

ശിശുക്ഷേമ സമിതിയിൽ സ്‌പീക്കർക്കൊപ്പം കുരുന്നുകളുടെ ക്രിസ്‌മസ് ആഘോഷം

ക്രിസ്‌മസ് ട്രീയും നക്ഷത്രങ്ങളും വച്ചൊരുക്കിയ ഹാളിൽ ക്രിസ്‌മസ് കേക്ക് കൂടിയെത്തിയതോടെ കുട്ടികളുടെ ആഹ്ളാദം ഇരട്ടിയായി. സ്‌പീക്കർക്കൊപ്പം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോക്‌ടർ ഷിജുഖാനും കുട്ടികൾക്ക് ആശംസകൾ നേർന്നു. കുട്ടികൾക്കൊപ്പം കേക്കും പായസവും കഴിച്ച ശേഷമാണ് സ്‌പീക്കർ മടങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.