ETV Bharat / state

ശിശുക്ഷേമ സമിതി ജീവനക്കാർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത് ; ഗുരുതര ആരോപണങ്ങൾ - മുഖ്യമന്ത്രി

ഷിജുഖാൻ മുൻകൂർ ഉറപ്പ് കൊടുത്തതനുസരിച്ച് അനുപമയുടെ മാതാപിതാക്കളും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും ഒക്ടോബർ 22ന് രാത്രി കുട്ടിയെ ശിശുക്ഷേമ സമിതിയിൽ കൊണ്ടുവരികയായിരുന്നുവെന്ന് കത്തിൽ

anupama issue  Child Welfare Committee  CM  allegations  ശിശുക്ഷേമ സമിതി  ഗുരുതര ആരോപണങ്ങൾ  മുഖ്യമന്ത്രി  അനുപമ
ശിശുക്ഷേമ സമിതി ജീവനക്കാർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്; ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ
author img

By

Published : Oct 26, 2021, 9:02 PM IST

തിരുവനന്തപുരം : ശിശുക്ഷേമ സമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താതെ ജീവനക്കാർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്. അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ നേരിട്ട് ശിശുക്ഷേമ സമിതിയിൽ ഏൽപ്പിക്കുകയായിരുന്നുവെന്ന് കത്തിൽ പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ ഈ കത്ത് ഉയർത്തിക്കാട്ടിയിരുന്നു.

കുഞ്ഞിനെ ലഭിക്കുന്ന ദിവസം അമ്മത്തൊട്ടിൽ പൂർണമായി പ്രവർത്തിച്ചിരുന്നില്ല. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ മുൻകൂർ ഉറപ്പ് കൊടുത്തതനുസരിച്ച് അനുപമയുടെ മാതാപിതാക്കളും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും ഒക്ടോബർ 22ന് രാത്രി കുട്ടിയെ ശിശുക്ഷേമ സമിതിയിൽ കൊണ്ടുവരികയായിരുന്നു.

അവിടെയുണ്ടായിരുന്ന നഴ്‌സാണ് കുഞ്ഞിനെ വാങ്ങി ദത്ത് കേന്ദ്രത്തിൽ കൊണ്ടുപോയത്. തൈക്കാട് ആശുപത്രിയിൽ കൊണ്ടുപോയ ആൺകുഞ്ഞിനെ പെൺകുഞ്ഞാക്കി രജിസ്റ്ററിൽ എഴുതി മലാല എന്ന് പേരിട്ട് മാധ്യമങ്ങളിൽ വാർത്തയും നൽകിയെന്ന് കത്തിൽ പറയുന്നു.

Also Read: കൊണ്ടോട്ടി ബലാത്സംഗശ്രമം : പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും

മകളുടെ സമ്മതമില്ലാതെ കുട്ടിയെ ഉപേക്ഷിക്കാൻ ജയചന്ദ്രൻ തയ്യാറായപ്പോള്‍ ഭാവിയിൽ വിവാദം ഉണ്ടാകുമെന്ന് അറിയിച്ച് ഷിജുഖാൻ പിന്തിരിപ്പിക്കണമായിരുന്നു. എന്നാൽ മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ച് വിവാദമാക്കി സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കുകയാണ് ചെയ്‌തത്.

കുഞ്ഞിനെ ആവശ്യപ്പെട്ട് അനുപമ ശിശുക്ഷേമ സമിതിയിൽ എത്തിയിട്ടും ആന്ധ്ര ദമ്പതികൾക്ക് എന്തിന് കുഞ്ഞിനെ നൽകിയെന്ന് അന്വേഷിക്കണമെന്നും കത്തിൽ പറയുന്നു. കുഞ്ഞിന്‍റെ ഡിഎൻഎ ടെസ്റ്റ് നടത്താൻ അനുപമ ആവശ്യപ്പെട്ടപ്പോൾ ഒക്ടോബർ 23ന് ലഭിച്ച പെലെ എഡിസൺ എന്ന കുട്ടിയുടെ ഡിഎൻഎ നൽകി അമ്മയെ കബളിപ്പിച്ചു. ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായും കത്തിൽ സൂചിപ്പിക്കുന്നു.

അതിനിടെ, കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ പരാതിക്കാരായ അനുപമയുടെയും അജിത്തിന്‍റെയും മൊഴിയെടുക്കും. വനിതാശിശുവികസന ഡയറക്‌ടറുടെതാണ് നടപടി. ഇരുവരോടും നാളെ വൈകിട്ട് 4 മണിക്ക് ഓഫിസിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

എല്ലാ രേഖകളും ഹാജരാക്കണമെന്നും നിർദേശത്തിൽ പറയുന്നു. സംഭവത്തിൽ വനിത ശിശു വികസന ഡയറക്‌ടറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയതായി ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.