ETV Bharat / state

Adoption Controversy | അനുപമയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു ; പരിശോധനാഫലം രണ്ട്‌ ദിവസത്തിനകം - ദത്ത് വിവാദം

Child Adoption Case | തന്‍റെ കുഞ്ഞിന്‍റെ ഡിഎന്‍എ സാമ്പിള്‍ തന്നെയാണോ ശേഖരിച്ചത് എന്ന കാര്യത്തില്‍ ഉറപ്പില്ല. അതുകൊണ്ട് തന്നെ അട്ടിമറിയുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്ന് അനുപമ (Anupama)

child adoption controversy case  dna sample  sample of anupama collected for dna test  Rajiv Gandhi Biotechnology Institute  അനുപമ  ദത്ത് വിവാദം  രാജീവ് ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്  ഡിഎൻഎ പരിശോധന
ദത്ത് വിവാദത്തിൽ അനുപമയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു; പരിശോധനഫലം രണ്ട്‌ ദിവസത്തിനകം
author img

By

Published : Nov 22, 2021, 4:12 PM IST

Updated : Nov 22, 2021, 11:00 PM IST

തിരുവനന്തപുരം : ദത്ത് വിവാദത്തില്‍ (Child adoption controversy) ഡിഎന്‍എ പരിശോധനയ്ക്ക്(DNA test) അനുപമയുടെ സാമ്പിള്‍ ശേഖരിച്ചു (DNA sample collected). അനുപമയുടെ പങ്കാളിയായ അജിത്തിന്‍റെ സാമ്പിളും ശേഖരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജീവ് ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയാണ്(Rajiv Gandhi Biotechnology Institute) അനുപമ സാമ്പിള്‍ നല്‍കിയത്.

ദത്ത് വിവാദത്തിൽ അനുപമയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു; പരിശോധനഫലം രണ്ട്‌ ദിവസത്തിനകം

അനുപമയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിന്‍റെ സാമ്പിളും രാവിലെ തന്നെ ശേഖരിച്ചിരുന്നു. നിയമപരമായ എല്ലാ നടപടികളും പാലിച്ചാണ് സാമ്പിള്‍ ശേഖരിച്ചതെന്ന് അനുപമ പ്രതികരിച്ചു. ആരോഗ്യമന്ത്രി പറഞ്ഞതുപോലെ സാമ്പിള്‍ നല്‍കിയ വീഡിയോ ചിത്രീകരിച്ചിട്ടില്ല. ഫോട്ടോസ് മാത്രമാണ് എടുത്തത്. ചൊവ്വാഴ്‌ച വൈകുന്നേരത്തോടെയോ ബുധനാഴ്‌ച രാവിലെയോ ഫലം ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചതായും അനുപമ പറഞ്ഞു.

Also Read: Adoption row | നേരറിയാൻ ഡി.എൻ.എ പരിശോധന, സാമ്പിള്‍ ശേഖരിച്ചു

ഡിഎന്‍എ പരിശോധന അട്ടിമറിക്കപ്പെട്ടേക്കാമെന്ന ആശങ്കയും അനുപമ ആവര്‍ത്തിച്ചു. തന്‍റെ കുഞ്ഞിന്‍റെ സാമ്പിള്‍ തന്നെയാണോ ശേഖരിച്ചത് എന്ന കാര്യത്തില്‍ ഉറപ്പില്ല. അതുകൊണ്ട് തന്നെ അട്ടിമറിയുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും അനുപമ വ്യക്തമാക്കി.

Last Updated : Nov 22, 2021, 11:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.