ETV Bharat / state

കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി - Chief Secretary VP Joy

ഏഴ് ദിവസത്തിൽ താഴെയുള്ള സന്ദർശനത്തിന് എത്തുന്നവർ ക്വാറന്‍റൈനിൽ കഴിയേണ്ടതില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന, ഏഴ് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങുന്നവർ ഒരാഴ്ച ക്വാറന്‍റൈനിൽ കഴിയണം.

Chief Secretary on covid protocol in kerala  കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി  ചീഫ് സെക്രട്ടറി വിപി ജോയി  Chief Secretary VP Joy  covid protocol in kerala
കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി
author img

By

Published : Apr 8, 2021, 4:13 PM IST

തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയി. നേരത്തെയുള്ള ഉത്തരവ് പ്രകാരം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഏഴ് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങുന്നവർ ഏഴ് ദിവസം ക്വാറന്‍റൈനിൽ കഴിയണം. എട്ടാം ദിവസം ആർടിപിസിആർ ടെസ്റ്റ് നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കണം.

അതേസമയം ഏഴ് ദിവസത്തിൽ താഴെയുള്ള സന്ദർശനത്തിന് എത്തുന്നവർ ക്വാറന്‍റൈനിൽ കഴിയേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ഏഴ് ദിവസം ക്വാറന്‍റൈനിൽ കഴിയണം എന്നത് പുതിയ തീരുമാനമായി മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.