ETV Bharat / state

Chief Ministers Review Meeting മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗങ്ങൾ നാളെ മുതൽ; സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തും - മേഖലാതല അവലോകന യോഗത്തിലെ

District Collectors will Consolidate Topics : മേഖലാതല അവലോകന യോഗത്തിലെ വിഷയങ്ങൾ ക്രോഡീകരിക്കുന്നതിനുള്ള ചുമതല ജില്ല കലക്‌ടർമാർക്കാണ്. സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളുടെ വിലയിരുത്തല്‍ നാളത്തെ അവലോകന യോഗത്തില്‍ നടക്കും.

Etv Bharat Chief Ministers Review Meeting Will Begin Tomorrow  Kerala Chief Ministers Review Meeting  Pinarayi Vijayan Review Meeting  Kerala Government Meeting  Pinarayi Vijayan Ministry  മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗങ്ങൾ  പിണറായി വിജയന്‍  മേഖലാതല അവലോകന യോഗം  മേഖലാതല അവലോകന യോഗത്തിലെ  സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളുടെ വിലയിരുത്തല്‍
Chief Ministers Review Meeting Will Begin Tomorrow At Thiruvananthapuram
author img

By ETV Bharat Kerala Team

Published : Sep 25, 2023, 4:18 PM IST

തിരുവനന്തപുരം: സർക്കാരിന്‍റെ രണ്ട് വർഷത്തെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാതല അവലോകന യോഗങ്ങൾക്ക് നാളെ (സെപ്‌റ്റംബര്‍ 26) തിരുവനന്തപുരത്ത് തുടക്കമാകും (Chief Ministers Review Meeting Will Begin Tomorrow). രാവിലെ 9.30 ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് (Jimmy George Indoor Stadium, Thiruvananthapuram) ആദ്യ യോഗം. സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളുടെ വിലയിരുത്തല്‍ നാളത്തെ അവലോകന യോഗത്തില്‍ നടക്കും.

ജൂണിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന താലൂക് തല അദാലത്തിൽ (Taluk Adalath) ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ട വിഷയങ്ങൾ, ഉന്നതതല ഇടപെടൽ വേണ്ട വിഷയങ്ങൾ എന്നിവ ജില്ലാ തലത്തിൽ ക്രോഡീകരിച്ചാകും അവലോകന യോഗത്തില്‍ വിലയിരുത്തുക. ഉച്ചയ്ക്ക് 1.30 വരെ വിവിധ പദ്ധതികളുടെയും മറ്റ് വിഷയങ്ങളുടെയും അവലോകനം നടക്കും. വൈകിട്ട് 3.30 മുതൽ 5 വരെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗമാകും നടക്കുക. ഇതിൽ ക്രമസമാധാന വിഷയങ്ങള്‍ അവലോകനം ചെയ്യും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് നാളെ നടക്കുന്നത്. സെപ്‌റ്റംബർ 29ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂർ ഈസ്റ്റ് ഫോർട്ടിലുള്ള ലൂർദ് ചർച്ച് ഹാളില്‍ നടക്കും. ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങൾ എറണാകുളം ബോൾഗാട്ടി പാലസിലും (Bolgatty Palace) നടക്കും.

Also Read: CM About Knowledge of Architecture Gurukula : സര്‍ക്കാര്‍ നിര്‍മാണങ്ങളില്‍ വാസ്‌തുവിദ്യ ഗുരുകുലത്തിൻ്റെ അറിവുകൾ ഉള്‍പ്പെടുത്തുന്നത് പരിഗണനയില്‍ : മുഖ്യമന്ത്രി

മേഖലാതല അവലോകന യോഗത്തിലെ വിഷയങ്ങൾ ക്രോഡീകരിക്കുന്നതിനുള്ള ചുമതല ജില്ലാ കലക്‌ടർമാർക്കാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും നടത്താനിരിക്കുന്ന മണ്ഡലം ജനസദസുകൾക്ക് മുന്നോടിയായാണ് നാളെ മേഖലാതല അവലോകന യോഗങ്ങൾ ആരംഭിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ സാഹചര്യമൊരുക്കുന്ന മണ്ഡലം പര്യടനങ്ങള്‍ നവംബര്‍ 18 ന് കാസർകോടു നിന്നാരംഭിക്കും. പരിപാടികള്‍ നടക്കുന്ന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്‌ച നടത്തും. നവംബര്‍ 18 ന് തുടങ്ങുന്ന മണ്ഡല പര്യടനം ഡിസംബര്‍ 24 നാകും അവസാനിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.