തിരുവനന്തപുരം: 74-ാമത് സ്വാതന്ത്ര്യദിന സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. കടന്നുപോകുന്നത് ഇതുവരെ നേരിടാത്ത സാഹചര്യത്തിലൂടെയാണ്. ജനപിന്തുണയോടെ കൊവിഡിനെതിരെ നമ്മള്‍ പ്രതിരോധം തീര്‍ത്തു. കൊവിഡിന് ഒപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരും എന്നാണ് സാഹചര്യങ്ങളും വിദഗ്‌ധ അഭിപ്രായങ്ങളും ഓര്‍മിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കണം. ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണികിടക്കരുത് എന്നതായിരുന്നു സര്‍ക്കാരിന്‍റെ നയം. ജനപിന്തുണയോടെ നമുക്ക് അത് സാധിച്ചു. ഭേദ ചിന്തകള്‍ക്ക് അതീതമായി മാനവികത വളര്‍ത്തിയെടുക്കുകയാണ് ഈ കാലഘട്ടത്തിനാവശ്യം. ദളിത് ന്യൂനപക്ഷ പിന്നോക്ക ദുര്‍ബല വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തി നമുക്കു മുന്‍പോട്ടു പോകേണ്ടതുണ്ട്.
ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായി പോയവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നത് കൊണ്ടല്ലാതെ വികസനം സാധ്യമാക്കാനാകില്ല. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടും പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ നമുക്കൊന്നായി കൈകോര്‍ക്കാമെന്നും സന്ദേശത്തിൽ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.