ETV Bharat / state

അഭിനയ പാടവം കൊണ്ട് തലമുറകളുടെ ഹൃദയങ്ങളില്‍ ചേക്കേറിയ പ്രതിഭ: പിണറായി വിജയന്‍

author img

By

Published : Feb 23, 2022, 7:35 AM IST

നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതമെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.

KPAC Lalitha passes Away  Pinarayi Vijayan condoles Chief Minister Pinarayi Vijayan condoles  കെപിഎസി ലളിത അന്തരിച്ചു  കെപിഎസി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു  മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്
നഷ്ടമായത് അഭിനയ പാടവം കൊണ്ട് തലമുറകളുടെ ഹൃദയങ്ങളില്‍ ചേക്കേറിയ പ്രതിഭയെ; പിണറായി വിജയന്‍

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്‍റെയാകെ ചരിത്രത്തിന്‍റെ ഭാഗമായി സ്വയം മാറി. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതമെന്നും അദ്ദേഹം അനുശോചന കുറിപ്പില്‍ പറഞ്ഞു.

Also Read: നടി കെപിഎസി ലളിത അന്തരിച്ചു

സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി കുറിച്ചു.

തൃപ്പൂണിത്തുറയിലെ മകന്‍റെ ഫ്ലാറ്റിൽ ചൊവ്വാഴ്ച (22.02.2022) രാത്രിയായിരുന്നു അന്ത്യം. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അടുത്തിടെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നടിയുടെ ചികിത്സാചെലവുകള്‍ സർക്കാർ ഏറ്റെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.