ETV Bharat / state

ആസിഫ് കെ യൂസഫിനെതിരെ സംസ്ഥാനത്തിന് നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി

പ്രോബേഷൻ റൂൾ അനുസരിച്ച് പ്രോബേഷണറി ഓഫീസറായ ആസിഫ് കെ യൂസഫിനെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് മാത്രമെ കഴിയുവെന്ന് കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

_cheif_secratary_report_on_asif_k_yousaff_ias_case_  തെറ്റായ വരുമാന സർട്ടിഫിക്കറ്റ്  ആസിഫ് കെ യൂസഫ്  തിരുവനന്തപുരം  എസ്. സുഹാസ് ഐഎഎസ്  asif k yousuf  ആസിഫ് കെ യൂസഫിനെതിരെ സംസ്ഥാനത്തിന് നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി
ആസിഫ് കെ യൂസഫിനെതിരെ സംസ്ഥാനത്തിന് നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി
author img

By

Published : Feb 8, 2021, 4:13 PM IST

തിരുവനന്തപുരം: ഐഎഎസ് ലഭിക്കാൻ ഒബിസി സംവരണത്തിനായി തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിൽ തലശേരി മുൻ സബ് കലക്ടർ ആസിഫ് കെ യൂസഫിനെതിരെ സംസ്ഥാനത്തിന് നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. പ്രോബേഷൻ റൂൾ അനുസരിച്ച് പ്രോബേഷണറി ഓഫീസറായ ആസിഫ് കെ യൂസഫിനെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് മാത്രമെ കഴിയുവെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

എസ്. സുഹാസ് ഐഎഎസ് നടത്തിയ അന്വേഷണത്തിൽ ആസിഫ് ഹാജരാക്കിയത് തെറ്റായ വരുമാന സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ആസിഫിനെതിരെ ഉയർന്ന ആരോപണങ്ങൾ ശരിയാണെന്നു കാട്ടി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി. ഇതിനു മറുപടിയായി നടപടി സ്വീകരിക്കാൻ പേഴ്സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയായിരുന്നു.

ഒബിസി സംവരണത്തിന് പരീക്ഷ എഴുതുന്നതിന് തൊട്ടു മുൻപുള്ള മൂന്നു സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും വർഷം കുടുംബത്തിന്‍റെ വാർഷിക വരുമാനം ആറ് ലക്ഷത്തിൽ താഴെയാകണമെന്നതാണ് മാനദണ്ഡം. എന്നാൽ ഈ മൂന്ന് വർഷവും ആസിഫ് കെ.യൂസഫിന്‍റെ കുടുംബത്തിന്‍റെ വാർഷിക വരുമാനം ആറ് ലക്ഷത്തിന് മുകളിലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.