ETV Bharat / state

കെഎസ്ആർടിസി ബസിൽ കുഞ്ഞിന്‍റെ മാല മോഷ്‌ടിച്ചു; യുവതി പിടിയിൽ - ksrtc bus

നെടുമങ്ങാട് ഡിപ്പോയിൽ നിന്നും തൊളിക്കോട്ടേക്ക് പോവുകയായിരുന്ന ബസിലായിരുന്നു മാല കവർച്ച നടന്നത്. പിടിയിലായ പ്രതിയിൽ നിന്നും മാല കണ്ടെടുത്തു.

മാല മോഷണം  കുഞ്ഞിന്‍റെ മാല മോഷ്‌ടിച്ചു  ബസിൽ കുഞ്ഞിന്‍റെ മാല മോഷ്‌ടിച്ചു  ബസിൽ മാല മോഷണം  മാല മോഷ്‌ടിച്ച യുവതി പിടിയിൽ  നെടുമങ്ങാട് പൊലീസ്  സ്വർണമാല കവർന്നു  കെഎസ്ആർടിസി ബസ്  മാല കവർച്ച  chain snatching  chain snatching in bus  ksrtc bus  thief arrest in nedumangad
കെഎസ്ആർടിസി ബസിൽ കുഞ്ഞിന്‍റെ മാല മോഷ്‌ടിച്ചു; യുവതി പിടിയിൽ
author img

By

Published : Nov 5, 2022, 10:46 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രക്കാരിയ്‌ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിന്‍റെ കഴുത്തിൽ കിടന്ന സ്വർണമാല കവർന്ന കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് തെക്കേക്കുളം സ്വദേശി തിരുവനന്തപുരം ചാക്കയിൽ താമസിക്കുന്ന എം.സുമിത്രയേയാണ് (27) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. നെടുമങ്ങാട് ഡിപ്പോയിൽ നിന്നും തൊളിക്കോട്ടേക്ക് പോവുകയായിരുന്ന ബസിലായിരുന്നു സുമിത്ര കുഞ്ഞിന്‍റെ മാല കവർന്നത്.

ഇന്ന് വൈകുന്നേരം ആയിരുന്നു മാല മോഷണം. ഇവരുടെ കൈയിൽ നിന്നും കുട്ടിയുടെ മാല കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ പേരിൽ പുന്നപ്ര, നോർത്ത് പറവൂർ, തിരുവല്ല, ചങ്ങനാശ്ശേരി, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.