ETV Bharat / state

അർബുദ രോഗികൾക്ക് മുന്നിൽ വാതിൽ തുറന്നുവച്ച് സിഎച്ച് സെൻ്റർ

സൗജന്യ ഭക്ഷണം, സൗജന്യ നിരക്കിൽ താമസം, നിർദ്ധന രോഗികൾക്ക് സാമ്പത്തിക സഹായം ഇതൊക്കെയാണ് ചികിത്സക്ക് വലിയ തുക കണ്ടെത്തേണ്ടിവരുന്ന രോഗികൾക്ക് സിഎച്ച് സെൻ്ററിൻ്റെ സേവനങ്ങൾ

തിരുവനന്തപുരം  Thiruvananthapuram  cancer center  world rose day  cancer  CH center  ch muhammad koya  വേള്‍ഡ് റോസ്‌ ഡേ  സിഎച്ച് സെന്‍റർ
അർബുദ രോഗികൾക്ക് മുന്നിൽ വാതിൽ തുറന്നുവച്ച് സിഎച്ച് സെൻ്റർ
author img

By

Published : Sep 22, 2020, 12:44 AM IST

തിരുവനന്തപുരം: ക്യാൻസറിനെ അതിജീവിക്കാൻ പോരാടുന്ന അനേകം രോഗികള്‍ക്ക് ലോകം അര്‍പ്പിക്കുന്ന പിന്തുണയുടെ ദിവസമാണിന്ന്. "വേള്‍ഡ് റോസ്‌ ഡേ". ഈ ദിനത്തില്‍ ഏറെ ചര്‍ച്ചയാകുന്ന ഒന്നാണ് തിരുവനന്തപുരത്തെ സിഎച്ച് സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍. കൊറോണക്കാലത്തും തലസ്ഥാനത്ത് ചികിത്സയ്ക്കെത്തുന്ന അർബുദ രോഗികൾക്ക് മുന്നിൽ വാതിൽ തുറന്നുവച്ച് സിഎച്ച് സെൻ്റർ. ഇന്ന് റീജ്യണൽ കാൻസർ സെൻ്ററിലെത്തുന്ന പാവപ്പെട്ട രോഗികളിൽ ഏറെപ്പേരും ചികിത്സാക്കാലം കഴിയുംവരെ താമസിക്കുന്നത് മുൻ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പേരിലുള്ള ഈ സന്നദ്ധ സ്ഥാപനിത്തിലാണ്.

അർബുദ രോഗികൾക്ക് മുന്നിൽ വാതിൽ തുറന്നുവച്ച് സിഎച്ച് സെൻ്റർ
സൗജന്യ ഭക്ഷണം, സൗജന്യ നിരക്കിൽ താമസം, നിർദ്ധന രോഗികൾക്ക് സാമ്പത്തിക സഹായം ഇതൊക്കെയാണ് ചികിത്സക്ക് വലിയ തുക കണ്ടെത്തേണ്ടിവരുന്ന രോഗികൾക്ക് സിഎച്ച് സെൻ്ററിൻ്റെ സേവനങ്ങൾ. മാസങ്ങൾ നീളുന്ന റേഡിയേഷൻ, കീമോ തെറാപ്പികൾ എന്നിവ കഴിയുന്നതുവരെ ഇവിടെ താമസിക്കാം. ചികിത്സ കഴിഞ്ഞവരെ ആവശ്യമെങ്കിൽ സിഎച്ച് സെൻ്ററിൻ്റെ ആംബുലൻസിൽ സൗജന്യ നിരക്കിൽ വീട്ടിലെത്തിക്കും.അർബുദ രോഗികൾക്കാണ് ആദ്യ പരിഗണന. ഹൃദയ സംബന്ധമായ വിദഗ്ധ ചികിത്സയ്ക്ക് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ എത്തുന്നവരെയും പരിഗണിക്കുന്നു. വിവിധ ജില്ലകളിൽ നിന്നെത്തി നീണ്ട ചികിത്സാകാലം പിന്നിട്ട് മടങ്ങുന്നവരുടെ കണ്ണുകളിൽ കാണാം ഈ സ്ഥാപനത്തിൻ്റെ സേവനത്തിൻ്റെ വലിപ്പം. സി എച്ച് സെൻ്ററിൽ പ്രവേശനത്തിന് ഒറ്റ മാനദണ്ഡമേയുള്ളൂ. ആൾ അർബുദ രോഗിയായിരിക്കണം. അതിൻ്റെ രേഖകൾ ഉണ്ടാവണം. മറ്റ് ആശ്രയങ്ങൾ ഒന്നുമില്ലാത്ത സാധു രോഗികൾക്ക് തലസ്ഥാനത്ത് മറ്റു ചോദ്യങ്ങളില്ലാതെ സി എച്ച് സെൻ്ററിലേക്ക് ചേക്കേറാം. ഒരു ചികിത്സാക്കാലം കഴിയും വരെ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.