തിരുവനന്തപുരം : എക്‌സാലോജിക്കിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമാണ് ഉത്തരവിറക്കിയത് (central govt calls an investigation against Exalogic company). മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ സംഘം നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.
ആദായ നികുതി ബോര്‍ഡിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് (case against Exalogic company). വ്യവസായ വികസന കോര്‍പ്പറേഷനെതിരെയും സി എം ആര്‍ എല്ലിനെതിരെയും അന്വേഷണം നടത്തും. ബെംഗളൂരുവിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തത ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.
മാസപ്പടി വിവാദത്തിലെ ആരോപണങ്ങള്‍ക്ക് സി എം ആര്‍ എല്‍ അവ്യക്തമായ മറുപടിയാണ് നല്‍കിയതെങ്കില്‍ കെ എസ് ഐ ഡി സി മറുപടിയൊന്നും നല്‍കിയിട്ടില്ല. ഇതിന് പിന്നാലെയാണ് എക്‌സാലോജിക്, സി എം ആര്‍ എല്‍, കെ എസ് ഐ ഡി സി കമ്പനികളുടെ ഇടപാടുകളെ കുറിച്ച് വിശദമായി അന്വേഷിക്കുന്നത്. കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബി എസ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ എം ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍ഒസി എ ഗോകുല്‍നാഥ് എന്നിവരുടെ അന്വേഷണ സംഘമാകും അന്വേഷണം നടത്തുകയെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് ഡയറക്‌ടറുടെ പേരില്‍ ഇറങ്ങിയ ഉത്തരവില്‍ പറയുന്നു.
എക്‌സാലോജിക്കും സി ആര്‍ എല്ലുമായി നടന്നിട്ടുള്ള ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നു (Exalogic company controversies). എക്‌സാലോജികിന് സി എം ആര്‍ എല്‍ കമ്പനി 1.72 കോടി രൂപ അനധികൃതമായി നല്‍കിയതായി ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.