തിരുവനന്തപുരം : കിഫ്ബി സംബന്ധിച്ച് സിഎജിയുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന്‍റെ പരിഗണനയില്‍ വന്നിട്ടില്ലെന്നും അതിന്‍റെ പേരിൽ വിവാദമുണ്ടാക്കാനാണ് ശ്രമമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കരട് റിപ്പോര്‍ട്ട് പോലും തയാറാകുന്നതിന് മുമ്പ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുന്നത് ശരിയല്ല.
റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളുണ്ട്. വിശദമായി പരിശോധിക്കാതെ നടപടികള്‍ തെറ്റാണെന്ന് പറയുന്നത് ശരിയല്ല. പുറത്തുവന്ന വിശദാംശങ്ങളില്‍ മറുപടി പറയേണ്ട ബാധ്യത സർക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
Also Read: പകുതിയില്‍ നിലച്ച 'സുകുമാര കുറുപ്പിന്‍റെ കൊട്ടാര സ്വപ്‌നം' പ്രേതബംഗ്ലാവായി മാറിയപ്പോൾ
തെറ്റായ കാര്യങ്ങള്‍ പറയുന്നത് kiifb പോലൊരു പ്രസ്ഥാനത്തെ തകര്‍ക്കുന്നതാകും. ശരിയായ വിവരങ്ങള്‍ ശേഖരിച്ച് തെറ്റ് ചൂണ്ടിക്കാട്ടുകയാണ് വേണ്ടത്. കിഫ്ബിയുടെ പ്രവര്‍ത്തനം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഇത്തരം പ്രചരണങ്ങള്‍ കൊണ്ട് ഈ പ്രസ്ഥാനത്തിന്‍റെ വിശ്വാസ്യത തകര്‍ക്കാന്‍ കഴിയില്ലെന്നും ബാലഗോപാല്‍ വ്യക്തമാക്കി.
നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കാതെ പ്രതിപക്ഷ നേതാക്കളടക്കം കിഫ്ബിയെ വിമര്‍ശിക്കുന്നത് ശരിയല്ല. വിവാദം കേരളത്തിനും കിഫ്ബിക്കും ഗുണകരമല്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
കിഫ്ബിയിലെ പദ്ധതി നടത്തിപ്പിലും ജീവനക്കാരെ നിയമിക്കുന്നതിലും ഫണ്ട് കൈകാര്യം ചെയ്യുന്നതിലും ഗുരുതര വീഴ്‌ചയുണ്ടായെന്ന് cag report ല്‍ പരാമര്‍ശങ്ങളുണ്ടെന്നാണ് പുറത്തുവന്നത്. ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകളോടായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.