തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ ഇന്ന് രാത്രിയോടെയും, കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത്തിന്റെയും ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ നാളെയും കേരളത്തില്‍ എത്തിക്കും. പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ പകല്‍ 11 മണിക്കുള്ള വിമാനത്തില്‍ കാഠ്മണ്ഠുവില്‍ നിന്ന് ഡല്‍ഹിയിലും അവിടെ നിന്ന് ആറ് മണിക്കുള്ള വിമാനത്തില്‍ തിരുവനന്തപുരത്തും എത്തിക്കും. ഇന്ന് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം നാളെ രാവിലെ ആറ് മണിക്ക് ചേങ്കോട്ടുകോണത്തെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. രഞ്ജിത്തിന്‍റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ഇന്ന് വൈകിട്ട് 3.30നുള്ള വിമാനത്തില്‍ ഡല്‍ഹിയിലും, അവിടെ നിന്ന് നാളെ രാവിലെ ഒമ്പത് മണിക്കുള്ള വിമാനത്തില്‍ കോഴിക്കോടും എത്തിക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയതോടെ നോര്‍ക്ക ചെലവുകള്‍ ഏറ്റെടുത്തിരുന്നു.
നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും - Nepal
പ്രവീണിന്‍റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ഇന്നും രഞ്ജിത്തിന്‍റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാളെയും നാട്ടിലെത്തിക്കും.
തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ ഇന്ന് രാത്രിയോടെയും, കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത്തിന്റെയും ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ നാളെയും കേരളത്തില്‍ എത്തിക്കും. പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ പകല്‍ 11 മണിക്കുള്ള വിമാനത്തില്‍ കാഠ്മണ്ഠുവില്‍ നിന്ന് ഡല്‍ഹിയിലും അവിടെ നിന്ന് ആറ് മണിക്കുള്ള വിമാനത്തില്‍ തിരുവനന്തപുരത്തും എത്തിക്കും. ഇന്ന് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം നാളെ രാവിലെ ആറ് മണിക്ക് ചേങ്കോട്ടുകോണത്തെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. രഞ്ജിത്തിന്‍റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ഇന്ന് വൈകിട്ട് 3.30നുള്ള വിമാനത്തില്‍ ഡല്‍ഹിയിലും, അവിടെ നിന്ന് നാളെ രാവിലെ ഒമ്പത് മണിക്കുള്ള വിമാനത്തില്‍ കോഴിക്കോടും എത്തിക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയതോടെ നോര്‍ക്ക ചെലവുകള്‍ ഏറ്റെടുത്തിരുന്നു.
Body:.......Conclusion: