ETV Bharat / state

Blood Donor Sumesh Vandaden: രക്തദാനത്തിന് മടിച്ചു നില്‍ക്കുന്നവരേ വരൂ... 69 തവണ രക്തദാനം നടത്തിയ സുമേഷ് വണ്ടാടന്‍ ഇവിടെയുണ്ട്

National Voluntary Blood Donation Day: ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനം. ആവശ്യമുള്ളപ്പോള്‍ രക്തം തേടി നടക്കുക മാത്രമല്ല, ആവശ്യമുളളവര്‍ക്ക് രക്തം നല്‍കാനുള്ള മനസുകൂടി ഉണ്ടായാല്‍ നന്നെന്ന് സുമേഷിന്‍റെ ഓര്‍മ്മപ്പെടുത്തല്‍.

National Voluntary Blood Donation Day  Blood Donation Day  Blood Donor Sumesh Vandaden  Blood Donor  രക്തദാനം  ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനം  ദേശീയ രക്തദാന ദിനം  Sumesh Vandaden  രക്തദാതാവ് സുമേഷ് വണ്ടാടന്‍  കേരള എയിഡ് സെല്‍ സൊസൈറ്റി
Blood Donor Sumesh Vandaden
author img

By ETV Bharat Kerala Team

Published : Oct 1, 2023, 7:49 AM IST

Updated : Oct 1, 2023, 8:26 AM IST

സുമേഷ് വണ്ടാടന്‍ ഇടിവി ഭാരതിനൊപ്പം ചേരുന്നു

തിരുവനന്തപുരം: ഒരാള്‍ക്ക് എത്ര തവണ രക്തദാനം നടത്താമെന്ന് സംശയിക്കുന്നവര്‍ക്കും രക്തദാനം അപടമാകുമെന്ന് ആശങ്കപ്പെടുന്നവര്‍ക്കും മുന്നില്‍ ഉത്തരമാകുകയാണ് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ സുമേഷ് വണ്ടാടന്‍ (Blood Donor Sumesh Vandaden). 52 വര്‍ഷത്തെ ജീവിതത്തിനിടയില്‍ രക്തദാനത്തിന് അനുയോജ്യമെന്ന് വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുള്ള 18 വയസ് മുതല്‍ ഇന്ന് വരെയുള്ള 24 വര്‍ഷത്തിനിടെ 69 തവണയാണ് സുമേഷ് തന്‍റെ ചുടുചോര നല്‍കി നിരവധി ആളുകളെ ജീവിതത്തിന്‍റെ ഊഷ്‌മളതിയിലേക്ക് പിടിച്ചു കയറ്റിയത്.

തന്‍റെ 18-ാം വയസില്‍ മടിച്ചു മടിച്ച് രക്തദാനത്തിനിറങ്ങിയ സുമേഷിന് രക്തം സ്വീകരിച്ചവരില്‍ നിന്നുണ്ടായ പ്രതികരണം ജീവിതത്തെ ആഴത്തില്‍ സ്‌പര്‍ശിക്കുന്നതായി. ആ പ്രചോദനത്തില്‍ രണ്ടാം തവണ രക്തദാനത്തിനിറങ്ങിയ സുമേഷ് പിന്നെ തിരിഞ്ഞു നോക്കിയില്ല. ആവശ്യപ്പെടുന്നവര്‍ക്കൊക്കെ തന്‍റെ രക്തം പകുത്തു നല്‍കി.

National Voluntary Blood Donation Day  Blood Donation Day  Blood Donor Sumesh Vandaden  Blood Donor  രക്തദാനം  ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനം  ദേശീയ രക്തദാന ദിനം  Sumesh Vandaden  രക്തദാതാവ് സുമേഷ് വണ്ടാടന്‍  കേരള എയിഡ് സെല്‍ സൊസൈറ്റി
69 തവണ രക്തദാനം നടത്തിയ സുമേഷ് വണ്ടാടന്‍

ഇന്നിപ്പോള്‍ ജീവിതത്തില്‍ 50ന്‍റെ പടിവാതില്‍ പിന്നിട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയധികം സംതൃപ്‌തി നല്‍കുന്ന മറ്റൊരു പ്രവൃത്തിയും ജീവിതത്തില്‍ കണ്ടെത്താന്‍ സുമേഷിനാകുന്നില്ല. 50 കഴഞ്ഞവരെ അലട്ടുന്ന പ്രമേഹം, രക്ത സമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ഇതുവരെ സുമേഷിനെ പിടികൂടിയിട്ടില്ല. ഒരു പക്ഷേ ജീവിത ശൈലീ രോഗങ്ങളില്‍ നിന്ന് തനിക്ക് കവചമൊരുക്കുന്നത് മുടങ്ങാതെയുള്ള രക്തദാനമാകാമെന്ന് (Blood Donation) സുമേഷ് വിശ്വസിക്കുന്നു.

18 വയസ് മുതല്‍ ഇന്ന് വരെയുള്ള 24 വര്‍ഷത്തിനിടെ രക്തം ദാനം ചെയ്‌തത് 69 തവണ

ഈ വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. ഒരു പക്ഷേ തന്നില്‍ നിന്ന് രക്തം സ്വീകരിച്ചവരുടെയും അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാർഥനയാകാം ഇതിനു കാരണം എന്ന് സുമേഷ് കരുതുന്നു. വര്‍ഷത്തില്‍ ഇപ്പോഴും മൂന്നോ നാലോ തവണ ഇനിയും രക്തം നല്‍കാന്‍ സുമേഷ് തയ്യാറാണാങ്കിലും ഡോക്‌ടര്‍മാര്‍ സ്‌നേഹ ബുദ്ധ്യാ ഉപദേശിക്കുന്നത് ഈ പ്രായത്തില്‍ ഇനി വര്‍ഷത്തില്‍ പരമാവധി ഒരു തവണ മാത്രമേ രക്തദാനത്തിനു മുതിരാവൂ എന്നാണ്.

2022ല്‍ ഏറ്റവും കൂടുതല്‍ തവണ രക്തം ദാനം ചെയ്‌തതിന് പുരസ്‌കാരം

ഇത് ചെറിയ പ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കിലും സ്വയം സന്നദ്ധരായ രക്തദാതാക്കളുടെ ഒരു വലിയ കൂട്ടായ്‌മ സൃഷ്‌ടിച്ച് ആവശ്യക്കാരെ രക്തദാതാക്കളുമായി കൂട്ടിമുട്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സുമേഷ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ്എഎടി ആശുപത്രി, ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍, റീജിയണല്‍ കാന്‍സര്‍ സെന്‍റര്‍, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ഡോക്‌ടര്‍മാര്‍ രക്തം ആവശ്യമായി വരുന്ന രോഗികള്‍ക്ക് ആദ്യം നല്‍കുന്നത് സുമേഷിന്റെ നമ്പരാണ്.

വിളിപ്പുറത്ത് രക്തദാതാക്കളുമായി സുമേഷ് പാഞ്ഞെത്തുമെന്ന ഉറപ്പാണ് ഇതിന പിന്നിൽ. 2022ല്‍ ഏറ്റവും കൂടുതല്‍ തവണ രക്തം ദാനം ചെയ്‌ത വ്യക്തിക്കുള്ള കേരള എയിഡ് സെല്‍ സൊസൈറ്റി പുരസ്‌കാരവും സുമേഷ് വണ്ടാടനെ തേടിയെത്തിയിട്ടുണ്ട്. ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബര്‍ ഒന്നില്‍ (National Voluntary Blood Donation Day) വേറിട്ടു നില്‍ക്കുയാണ് ഇദ്ദേഹത്തിന്‍റെ രക്തദാന ദാഹം എന്നത് എടുത്തു പറയേണ്ടതാണ്.

നിർണായക ഘട്ടത്തിൽ രക്തിത്തിന് ആവശ്യമുണ്ടെങ്കിൽ സുമേഷ് വണ്ടാടനെ ബന്ധപ്പെടാവുന്നതാണ്. 9747677744 എന്ന നമ്പരിൽ വിളിക്കൂ.

Also read: എന്‍റെ രക്തം ബി പോസിറ്റീവാണ്, ആവശ്യക്കാർക്ക് വിളിക്കാം... നൗഷാദും ഓട്ടോയും റെഡിയാണ്....

Last Updated : Oct 1, 2023, 8:26 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.