ETV Bharat / state

പൾസ് ഓക്‌സി മീറ്ററുകളുടെ കരിഞ്ചന്ത വിൽപ്പന : കർശന നടപടിയെന്ന് മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തിനിടെ സിഎസ്ഐ സഭ വൈദികര്‍ ധ്യാനം നടത്തിയത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി.

Pulse Oxy meters  പൾസ് ഓക്‌സി മീറ്റർ  പൾസ് ഓക്‌സി മീറ്ററുകളുടെ കരിഞ്ചന്ത വിൽപ്പന  കൊവിഡ് വ്യാപനം  പിണറായി വിജയൻ  കൊവിഡ്  Covid
പൾസ് ഓക്‌സി മീറ്ററുകളുടെ കരിഞ്ചന്ത വിൽപ്പന, കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
author img

By

Published : May 5, 2021, 9:11 PM IST

തിരുവനന്തപുരം : കൊവിഡ് രോഗികൾ ഉപയോഗിക്കുന്ന പൾസ് ഓക്‌സി മീറ്ററുകൾ കരിഞ്ചന്തയില്‍ വിൽക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരവും കേസ് എടുക്കും. ഏത് സാധനമായാലും കരിഞ്ചന്ത നടത്താൻ ഈ അവസരം ഉപയോഗിക്കാൻ പാടില്ലെന്നും നിർമ്മാണ സമാഗ്രികൾ വിൽക്കുന്ന കടകൾ തുറക്കുന്നതിന് അനുമതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തിനിടയിൽ സിഎസ്ഐ സഭ വൈദികര്‍ ധ്യാനം നടത്തിയത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൂടുതൽ വായനക്ക്: വാക്സിൻ രണ്ടാം ഡോസ് മൂന്ന് മാസത്തിന് ശേഷം എടുക്കുന്നതാണ് ഗുണകരമെന്ന് മുഖ്യമന്ത്രി

അതേസമയം കേരളത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടർന്നുകൊണ്ടിരിക്കുകയാണ്. 41,953 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5565 ആയി ഉയർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.