ETV Bharat / state

തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതയ്ക്കു‌ള്ള താക്കീത് : കെ.സുരേന്ദ്രൻ - തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്ത കെ റെയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് സര്‍ക്കാരിന് തിരിച്ചടിയായെന്ന് കെ സുരേന്ദ്രൻ

bjp state president k surendran  thrikkakara byelection result  തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  കെ സുരേന്ദ്രൻ തൃക്കാക്കര
തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കുള്ള താക്കീത്: കെ.സുരേന്ദ്രൻ
author img

By

Published : Jun 3, 2022, 1:32 PM IST

തിരുവനന്തപുരം : തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഏറ്റ തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. ഏകാധിപത്യ പ്രവണതയ്ക്കു‌ള്ള ജനങ്ങളുടെ താക്കീതാണ് തെരഞ്ഞെടുപ്പ് ഫലം.

വര്‍ഗീയ കക്ഷികളെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ആലപ്പുഴയില്‍ വിവാദ മുദ്രാവാക്യം വിളിച്ച പോപ്പുലർ ഫ്രണ്ടുകാരെ പരസ്യമായി സംരക്ഷിച്ചതും സര്‍ക്കാരിന് എതിരായി.

തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കുള്ള താക്കീത്: കെ.സുരേന്ദ്രൻ

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്ത കെ റെയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തി. ഇതെല്ലാം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തൃക്കാക്കരയില്‍ അടയിരുന്നിട്ടും ഫലം എതിരാവുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ യുഡിഎഫിലേക്ക് പോയി. പിണറായിയെ തോല്‍പ്പിക്കണമെന്ന് വോട്ടര്‍മാര്‍ തീരുമാനിച്ചു. ഇതാണ് വോട്ടെണ്ണലില്‍ തെളിഞ്ഞത്.

ബിജെപി ദുര്‍ബലമായ മണ്ഡലമാണ് തൃക്കാക്കര. ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ കൃത്യമായി ലഭിച്ചിട്ടുണ്ട്. പി.സി ജോര്‍ജ് ഉയര്‍ത്തിയ കാര്യങ്ങള്‍ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.