ETV Bharat / state

എ.എന്‍ രാധാകൃഷ്‌ണന്‍റേത് കലാപ ആഹ്വാനമെന്ന് എ വിജയരാഘവൻ - BJP leader AN Radhakrishnan threatens CM

ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണക്കേസ് അന്വേഷണത്തിന്‍റെ പേരില്‍ നടത്തുന്ന പരസ്യ ഭീഷണി സമൂഹം ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടതാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍

മുഖ്യമന്ത്രിക്കെതിരെ എ.എന്‍ രാധാകൃഷ്‌ണന്‍റെ ഭീഷണി  എ.എന്‍ രാധാകൃഷ്‌ണന്‍റെ ഭീഷണി  ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്‌ണൻ  BJP leader AN Radhakrishnan  BJP leader AN Radhakrishnan threatens CM  CPM State Secretary A Vijayaraghavan
മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്‌ണന്‍റെ ഭീഷണി; ഗൗരവപൂര്‍വ്വം എടുക്കണമെന്ന് എ.വിജയരാഘവന്‍
author img

By

Published : Jun 16, 2021, 5:52 PM IST

Updated : Jun 16, 2021, 8:28 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്‌ണന്‍റെ ഭീഷണി അക്രമങ്ങള്‍ നടത്താനുള്ള ആഹ്വാനമാണെന്ന് സിപിഎം. ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണക്കേസ് അന്വേഷണത്തിന്‍റെ പേരില്‍ നടത്തുന്ന പരസ്യ ഭീഷണി സമൂഹം ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടതാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ മുന്നറിയിപ്പ് നല്‍കി. സമാധാനപരമായ സാമൂഹ്യാന്തരീക്ഷത്തെ കലാപഭരിതമാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. രാഷ്ട്രീയമായ അഭിപ്രായ പ്രകടനത്തിനപ്പുറം മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുന്ന രീതിയാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ അപായപ്പെടുത്തും!

കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പരസ്യമായ കൊലവിളി ബിജെപി നേതാവ് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നും മക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നുമാണ് എ.എന്‍ രാധാകൃഷ്ണന്‍റെ ഭീഷണി. കുഴല്‍പ്പണകടത്ത് പിടിക്കപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥരെ വിരട്ടി നിയമം കൈയിലെടുക്കാനാണ് കെ സുരേന്ദ്രന്‍റെ ശ്രമം. നിയമവാഴ്‌ചയും സ്വൈര ജീവിതവും തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എത്രയെത്ര ഭീഷണികള്‍ കണ്ടിരിക്കുന്നു...

ഭീഷണിയും വെല്ലുവിളിയും കേരളത്തില്‍ വിലപ്പോകില്ലെന്ന് ബിജെപി നേതാക്കള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇതൊക്കെ അതേ നാണയത്തില്‍ തന്നെ ചെറുത്ത് തോല്‍പ്പിച്ചതാണ് കേരളത്തിലെ സിപിഎമ്മിന്‍റെ ചരിത്രം. ഇതിനെക്കാള്‍ വലിയ വെല്ലുവിളികളെ നേരിട്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്‍റെ നേതാക്കളും കേരളത്തില്‍ മുന്നേറിയത്. ബിജെപി നേതാക്കളുടെ അഴിമതി അനാവരണം ചെയ്യപ്പെട്ടപ്പോള്‍ അവരുടെ ക്രിമിനല്‍ സ്വഭാവം കൂടുതലായി പുറത്തുവന്നിരിക്കുകയാണെന്ന് വിജയരാഘവന്‍ പറഞ്ഞു.

ആ മോഹമങ്ങ് മനസില്‍ വച്ചാല്‍ മതി...

കുഴല്‍പ്പണക്കേസില്‍ കെ.സുരേന്ദ്രനെതിരെ നിയമാനുസൃതം നടക്കുന്ന അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്നാണ് മോഹമെങ്കില്‍ അത് നടക്കില്ല. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിന് രാധാകൃഷ്ണനെതിരെ നടപടി സ്വീകരിക്കണം.

കുഴല്‍പ്പണം ഇറക്കിയത് കൈയോടെ പിടിച്ചതിന്‍റെ ജാള്യത മറയ്ക്കാനാണ് കെ.സുരേന്ദ്രനും രാധാകൃഷ്ണനും ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. പണം കവര്‍ച്ച ചെയ്തുവെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഴല്‍പ്പണ ഇടപാട് പുറത്തുവന്നത്.

നിയമവാഴ്ചയുടെ ശരിയായ നിര്‍വഹണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നത്. ഭരണാധികാരിയെ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന രീതി ഇവിടെ നടക്കില്ല. ഈ ഫാഷിസ്റ്റ് ഭീഷണിക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും പ്രതിരോധം ഉയര്‍ന്നുവരണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.

ALSO READ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കും

Last Updated : Jun 16, 2021, 8:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.