തിരുവനന്തപുരം: കേരളത്തിൽ ബിജെപി മത്സരിക്കുന്നത് 'എൽയുഡിഎഫുമായെന്ന്' പാര്‍ട്ടി എംപി മീനാക്ഷി ലേഖി. എൽഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ്. വ്യത്യസ്ത മുഖങ്ങളുള്ള ഒറ്റപ്പാര്‍ട്ടിയാണ്. ലവേഴ്സ് അണ്ടര്‍ ഗ്രൗണ്ട് ഡിസെപ്ഷന്‍ ഫ്രണ്ട് എന്ന് അതിനെ വിളിക്കേണ്ടിവരുമെന്നും മീനാക്ഷി ലേഖി പറഞ്ഞു.
ശബരിമല വിഷയത്തിൽ ഇരുകൂട്ടരും വിശ്വാസികളോട് വഞ്ചനാ സമീപനമാണ് സ്വീകരിച്ചത്. കോൺഗ്രസ് നേതാക്കളെയോ പ്രവർത്തകരെയോ ബിജെപിയിലെത്തിക്കാന്‍ ബലപ്രയോഗം നടത്തേണ്ട കാര്യമില്ല. പല നേതാക്കളും സ്വമേധയാ തന്നെ ബിജെപിയെ സമീപിക്കുന്നുണ്ടെന്നും മീനാക്ഷി ലേഖി കൂട്ടിച്ചേർത്തു.