ETV Bharat / state

ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു - sobha surendran

എ.എൻ രാധകൃഷ്ണൻ, ശോഭ സുരേന്ദ്രൻ എന്നിവര്‍ വൈസ് പ്രസിഡന്‍റുമാര്‍

bjp anounces state leaders  ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു  ബിജെപി സംസ്ഥാന ഭാരവാഹി  ശോഭ സുരേന്ദ്രന്‍  sobha surendran  കെ.രാമന്‍പിള്ള
ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു
author img

By

Published : Mar 5, 2020, 4:26 PM IST

Updated : Mar 5, 2020, 6:13 PM IST

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എ.എൻ രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. എം.ടി രമേശ് ജനറൽ സെക്രട്ടറിയായി തുടരും. മുതിര്‍ന്ന നേതാവ് കെ. രാമന്‍പിള്ള ദേശീയ കൗണ്‍സില്‍ അംഗമാകും. ദീര്‍ഘകാലത്തിന് ശേഷമാണ് രാമന്‍പിള്ള ഔദ്യോഗിക പദവിയിലെത്തുന്നത്. സംസ്ഥാന വക്താക്കളായിരുന്ന എം.എസ് കുമാറിനും ബി.ഗോപാലകൃഷ്ണനും ഒപ്പം സന്ദീപ് വാര്യരെ കൂടി വക്താവായി നിശ്ചയിച്ചു. എം.എസ് കുമാര്‍ സംസ്ഥാന വക്താവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് പറഞ്ഞതായി സൂചനയുണ്ട്.

സംസ്ഥാന മുന്‍ അധ്യക്ഷന്‍ സി.കെ പത്മനാഭന്‍ ദേശീയ കൗണ്‍സില്‍ അംഗമാകും. എ.പി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്‍റായി തുടരും. കോണ്‍ഗ്രസില്‍ നിന്ന് എത്തിയ ജി.രാമന്‍നായരെയും കെ. എസ് രാധാകൃഷ്ണനെയും വൈസ് പ്രസിഡന്‍റുമാരാക്കി. ജെ .ആര്‍ പത്മകുമാര്‍ സംസ്ഥാന ട്രഷറര്‍ ആകും.

പഴയ തലമുറയിലെ മുതിർന്ന നേതാക്കള്‍ പാർട്ടിയിൽ വേണമെന്നതിന്‍റെ അടിസ്ഥാനത്തിലാണ് രാമൻപിള്ളയെ ദേശീയ കൗൺസിൽ ഉൾപ്പെടുത്തിയതെന്നും എല്ലാവരും പുനഃസംഘടനയിൽ തൃപ്തരാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എറണാകുളം, കോട്ടയം ജില്ലാ പ്രസിഡന്‍റുമാരെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും.

തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത്. കെ. സുരേന്ദ്രന് കീഴില്‍ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ ഇല്ലെന്ന നിലപാടിലായിരുന്നു എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍. ദേശീയ നേതൃത്വം ഇടപെട്ടാണ് പ്രശനങ്ങള്‍ പരിഹരിച്ചത്. മൂവരെയും അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാരജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ തന്നെ വിഷയത്തില്‍ ഇടപെട്ടിരുന്നു. മുരളീധര പക്ഷത്തിന് കൃഷ്ണദാസ് പക്ഷം വഴങ്ങി എന്നതാണ് പുതിയ പട്ടിക നല്‍കുന്ന സൂചന.

Last Updated : Mar 5, 2020, 6:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.