ETV Bharat / state

ക്രിസ്‌മസ് ന്യൂ ഇയര്‍ ആഘോഷം; സര്‍ക്കാരിന് ജീവന്‍ പകരാന്‍ ബെവ്‌കോ, പുതിയ പദ്ധതികള്‍ - Kerala news updates

X Mas And New Year: ക്രിസ്‌മസ്- ന്യൂ ഇയര്‍ സീസണ്‍ കണക്കിലെടുത്ത് ബെവ്‌കോയില്‍ കൂടുതല്‍ വൈന്‍ കരുതണമെന്ന് എംഡി. ഡിജിറ്റല്‍ പേമെന്‍റ് പരമാവധി പ്രോത്സാഹിപ്പിക്കണം, ഔട്ട്‌ലെറ്റുകള്‍ പുതുവത്സരം പ്രമാണിച്ച് അലങ്കരിക്കണം. ഔട്ട്ലെറ്റുകള്‍ വഴി ഇനി തുണി സഞ്ചിയും നല്‍കും.

ബെവ്‌കോ എംഡി യോഗേഷ് ഗുപ്‌ത  ക്രിസ്‌മസ്  ബെവ്‌കോ  BEVCO Introduce New System For X Mas  New Year Celebrations  BEVCO  BEVCO News  BEVCO New News Updates  X Mas And New Year  ക്രിസ്‌മസ്  ന്യൂ ഇയര്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  Kerala news updates  Latest News In Kerala
BEVCO Introduce New System For X Mas And New Year Celebrations
author img

By ETV Bharat Kerala Team

Published : Dec 12, 2023, 7:42 PM IST

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയില്‍ ഊര്‍ധ ശ്വാസം വലിക്കുന്ന സംസ്ഥാന സര്‍ക്കാരിന് ഓക്‌സിജന്‍ പകര്‍ന്നു നല്‍കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ ക്രിസ്‌മസ്-പുതുവത്സരം പ്രമാണിച്ച് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പദ്ധതിയിടുന്നു. ക്രിസ്‌മസ് കാലം വീഞ്ഞുകളുടെ കാലം കൂടിയായതിനാല്‍ എല്ലാ ചില്ലറ വില്‍പന ശാലകളിലും പരമാവധി എല്ലാ തരം വീഞ്ഞുകളും കരുതണമെന്ന് വെയര്‍ ഹൗസ് മാനേജര്‍മാര്‍ക്കും ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ ബെവ്‌കോ എംഡി യോഗേഷ് ഗുപ്‌ത നിര്‍ദേശിച്ചു (BEVCO).

വെയര്‍ ഹൗസ് മാനേജര്‍മാരും ഷോപ്പ് ഇന്‍ചാര്‍ജുമാരും ക്രിസ്‌മസ്-പുതുവത്സര ദിനത്തില്‍ ആവശ്യത്തിന് മദ്യം സ്‌റ്റോക്കുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഷോപ്പുകളുടെ ശേഷി അനുസരിച്ച് എല്ലാ ഷോപ്പുകളും ഇപ്പോള്‍ തന്നെ മദ്യം സ്‌റ്റോക്ക് ചെയ്‌ത് തുടങ്ങേണ്ടതാണ്. ക്രിസ്‌മസ്-ന്യൂ ഇയര്‍ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിന് മുഴുവന്‍ ചില്ലറ വില്‍പന ശാലകളും ഈ ദിവസങ്ങളില്‍ അലങ്കരിച്ച് ആകര്‍ഷകമാക്കേണ്ടതാണ് (Kerala State Beverages Corporation).

എല്ലാ ഷോപ്പുകളും ഡിജിറ്റല്‍ പേമെന്‍റ് പ്രോത്സാഹിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതും കാര്‍ഡ് വഴി പണം സ്വീകരിക്കാവുന്ന മെഷീന്‍ ഉണ്ടെന്നും ഉറപ്പു വരുത്തേണ്ടതും ക്യൂആര്‍ കോഡ് സ്‌കാനിങ് വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. മൊത്തം വില്‍പ്പന, ഡിജിറ്റല്‍ പേമെന്‍റിലുള്ള വര്‍ധന, വില്‍പന ശാലകളുടെ വൃത്തിയും വെടിപ്പും മെത്തത്തിലുള്ള ഉപഭോക്താക്കളുടെ തൃപ്‌തി എന്നിവ കണക്കിലെടുത്ത് ഉപഹാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കുലറില്‍ എംഡി വ്യക്തമാക്കുന്നു (X Mas And New Year Celebrations).

അതിനിടെ വസ്ത്ര ശാലകളുടെയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും മാതൃകയില്‍ ഡിസംബര്‍ 22 മുതല്‍ ഉപഭോക്താക്കള്‍ക്കായി ബെവ്‌കോ ഔട്ട്ലെറ്റുകള്‍ വഴി പരിസ്ഥിതി സൗഹൃദ ക്യാരി ബാഗുകള്‍ നല്‍കും. ഇതു സംബന്ധിച്ച് ബെവ്‌കോയും ഹാന്‍ടെക്‌സും തമ്മില്‍ ധാരണയായതായി ബെവ്‌കോ എംഡി യോഗേഷ്‌ ഗുപ്‌ത ഇടിവി ഭാരതിനോട് പറഞ്ഞു (X Mas And New Year Celebrations In Kerala).

10 രൂപ നിരക്കില്‍ ലഭിക്കുന്ന ക്യാരി ബാഗുകളില്‍ പരമാവധി 3 മദ്യ കുപ്പികള്‍ വരെ കൊണ്ടു പോകാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകള്‍ വഴിയാകും വിതരണം. പുനരുപയോഗിക്കാന്‍ കഴിയുന്നവയാണ് ബാഗുകള്‍. രണ്ട് ലക്ഷം ബാഗുകള്‍ക്ക് ഹാന്‍ടെക്‌സിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട് (BEVCO Introduce New System).

സംസ്ഥാന വ്യാപകമായി പ്രതിമാസം ഒരു കോടിയിലധികം ബാഗുകളുടെ വില്‍പനയാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ആയിരത്തിലധികം തൊഴിലവസരങ്ങള്‍ ഹാന്‍ടെക്‌സിന് ലഭിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ക്യാരി ബാഗ് എന്നത് ദീര്‍ഘകാലമായി ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു വരുന്നതാണ് (BEVCO Outlet).

Also Read: Liquor Sale In Uthradam ഓണക്കാല മദ്യവിൽപ്പനയിലും ബെവ് കോയ്ക്ക് കുതിപ്പ്; ഇതുവരെ ഖജനാവിലെത്തിയത് 600 കോടി, ഉത്രാട ദിനത്തിൽ മാത്രം 116 കോടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.