ETV Bharat / state

ബീമാപള്ളി ഉറൂസ് : തിരുവനന്തപുരം നഗരത്തില്‍ 15ന് പ്രാദേശിക അവധി - ടൂറിസം സാധ്യത

Beema Palli Uroos: നഗരസഭാ പരിധിയിൽ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം 15ന് നടത്താനിരിക്കുന്ന പരീക്ഷകൾക്ക് അവധി ബാധകമാകില്ല.

beema palli uroos  holiday declared on 15th  exams not change  preparationss going on  ബീമാപള്ളി ഉറൂസ്  കേരളത്തിലെ ഉത്സവങ്ങള്‍  festivals of kerala  beema palli festival  trvandrum peruma  sea side village  കടലോരത്തെ ആഘോഷങ്ങള്‍  ടൂറിസം സാധ്യത  ബീമാപള്ളിയും ചരിത്രവും
Beema Palli Uroos
author img

By ETV Bharat Kerala Team

Published : Dec 3, 2023, 3:41 PM IST

തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസിനോടനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബീമാപ്പള്ളി ദ‍ര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം ഡിസംബർ 15 മുതൽ 25 വരെയാണ് നടക്കുക. 15നാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത് (beema palli uroos).

ഉറൂസിന്റെ ആദ്യ ദിവസം അവധി അനുവദിക്കുന്നതിന് മുൻ‌കൂർ അനുമതി ലഭിച്ചിരുന്നു. തുടർന്നാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നഗരസഭാ പരിധിയിൽ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം 15ന് നടത്താനിരിക്കുന്ന പരീക്ഷകൾക്ക് അവധി ബാധകമാകില്ലെന്നും ഉത്തരവില്‍ പറയുന്നു.

സർക്കാർ വകുപ്പുകൾ നടത്തുന്ന ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും അറിയിച്ചിരുന്നു. ഉത്സവമേഖലയിലേക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെയും നഗരസഭയുടെയും റോഡുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കും. ശുചീകരണത്തിനായി നഗരസഭ പ്രത്യേക ഡ്രൈവ് നടത്തും. ഉറൂസിനെത്തുന്ന തീർത്ഥാടകർക്കായി ബയോ ടോയ്ലെറ്റ് സംവിധാനവും വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഉത്സവമേഖലയിൽ പ്രത്യേക കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഉറൂസ് ദിവസങ്ങളിൽ പ്രദേശത്ത് നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും പ്രത്യേക പരിശോധനകൾ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Read more; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് കൊടിയേറി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.