തിരുവനന്തപുരം: മാരകമായ പാർശ്വഫലങ്ങൾക്ക് കാരണമാകുന്ന പുകയിലയുടെ ഉപയോഗം വർജിക്കാൻ എക്കാലത്തേക്കാളും താത്‌പര്യത്തോടെ ആളുകൾ മുന്നോട്ടു വരേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി. ലോക പുകയില വിരുദ്ധ ദിനത്തില്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മനുഷ്യരുടെ മാത്രമല്ല, പ്രകൃതിയുടെ ആരോഗ്യത്തിനും പുകയില ഉപയോഗം ഭീഷണി ഉയര്‍ത്തുന്നു എന്നതാണ് നല്‍കാനുള്ള സന്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
കൊവിഡ് മഹാമാരി സൃഷ്‌ടിച്ച ആരോഗ്യ പ്രശ്‌നങ്ങളും ശക്തമായി നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവനവനെ മാത്രമല്ല, ചുറ്റുമുള്ളവരെയും പ്രകൃതിയേയും അപകടപ്പെടുത്തുന്ന ശീലമാണിതെന്നത് മനസിലാക്കി അത് തിരുത്താൻ തയ്യാറാകണം. പുകയില ഉപേക്ഷിച്ച് ആരോഗ്യമുള്ള സമൂഹം വാർത്തെടുക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് കുറിപ്പില്‍ പറഞ്ഞു.