ETV Bharat / state

കൈതൊടാതെ സാനിറ്റൈസർ കയ്യിലെത്തും; കാട്ടാക്കട പൊലീസിന് ഓട്ടോമാറ്റിക് സാനിറ്റൈസർ - പിഎംഎസ് ഡെന്‍റൽ കോളജ്

കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ ഓട്ടോമാറ്റിക് സാനിറ്റൈസിങ് സംവിധാനം. ആര്യനാട് പ്രസ് ക്ലബ്ബിന്‍റെ നേതൃത്വത്തിലായിരുന്നു ഓട്ടോമാറ്റിക് സാനിറ്റൈസിങ് സംവിധാനം ഇൻസ്‌പെക്‌ടർ ഡി.ബിജുകുമാറിന് കൈമാറിയത്.

kattakada police station  automatic sanitizer  കാട്ടാക്കട പൊലീസ് സ്റ്റേഷന്‍  ഓട്ടോമാറ്റിക് സാനിറ്റൈസിങ് സംവിധാനം  ഓട്ടോമാറ്റിക് സാനിറ്റൈസര്‍  ആര്യനാട് പ്രസ് ക്ലബ്ബ്  ആര്യനാട് പൊലീസ് സ്റ്റേഷന്‍  പിഎംഎസ് ഡെന്‍റൽ കോളജ്  ഡോക്‌ടര്‍ സി.ആദർശ്
സ്‌പര്‍ശനം വേണ്ട; സാനിറ്റൈസര്‍ കൈകളിലെത്തും
author img

By

Published : Apr 6, 2020, 1:01 PM IST

തിരുവനന്തപുരം: കൈകൾ വൃത്തിയാക്കുന്നതിനോടൊപ്പം കൗതുകവും സമ്മാനിച്ച് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ ഓട്ടോമാറ്റിക് സാനിറ്റൈസിങ് സംവിധാനം. പൊലീസ് സ്റ്റേഷനിലെത്തുന്നവര്‍ക്ക് കൈ ശുചീകരിക്കാൻ പിഎംഎസ് ഡെന്‍റൽ കോളജ് സീനിയർ ഡോക്‌ടര്‍ സി.ആദർശാണ് മെഷീന്‍ രൂപകൽപന ചെയ്‌തത്. ആര്യനാട് പ്രസ് ക്ലബ്ബിന്‍റെ നേതൃത്വത്തിലായിരുന്നു ഓട്ടോമാറ്റിക് സാനിറ്റൈസിങ് സംവിധാനം ഇൻസ്‌പെക്‌ടർ ഡി.ബിജുകുമാറിന് കൈമാറിയത്.

സ്‌പര്‍ശനം വേണ്ട; സാനിറ്റൈസര്‍ കൈകളിലെത്തും

ഓട്ടോമാറ്റിക് സംവിധാനം ഒരുക്കുന്നതിലൂടെ സാനിറ്റൈസറിലുള്ള സ്‌പര്‍ശനം തീര്‍ത്തും ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത. ഒരു കൈ സാനിറ്റൈസർ കുപ്പിക്ക് കീഴിലും മറ്റേ കൈ പ്രത്യേകമായി ഘടിപ്പിച്ചിട്ടുള്ള സെന്‍സറിന് മുകളിലുമായി വെച്ചാല്‍ മതി, സാനിറ്റൈസർ കൈകളിലേക്കെത്തും. സെൻസർ, റെസിസ്റ്റർ, പവർ ബാങ്ക്, ചാർജ് ചെയ്യാൻ രണ്ട് മൊബൈൽ ചാർജ് പോയിന്‍റുകൾ എന്നിവ ഘടിപ്പിച്ചാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. സാനിറ്റൈസര്‍ മിശ്രിതവും ചാർജും തീര്‍ന്നാല്‍ വീണ്ടും നിറച്ചാല്‍ പ്രവര്‍ത്തനസജ്ജമാകുന്ന രീതിയിലാണ് രൂപകല്‍പന. ആര്യനാട് പൊലീസ് സ്റ്റേഷനിലും സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.