തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല മഹോത്സവം നാളെ (17.02.22) നടക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് ക്ഷേത്രാങ്കണത്തില്‍ മാത്രമായിരിക്കും പൊങ്കാല. ഭക്തര്‍ വീടുകളില്‍ പൊങ്കാലയര്‍പ്പിക്കണണെന്ന് ക്ഷേത്രം ട്രസ്റ്റ് അഭ്യര്‍ഥിച്ചു.
പണ്ടാര അടുപ്പില്‍ മാത്രമേ നിവേദിക്കലുണ്ടാകൂ. വീടുകളില്‍ പൊങ്കാലയര്‍പ്പിക്കുന്നവര്‍ സ്വയം നിവേദിക്കണമെന്ന് ട്രസ്റ്റ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് പൊങ്കാല വീടുകളില്‍ തന്നെ ഒതുങ്ങുന്നത്.
Also Read: 'പണം തരുന്ന റേഷന്‍ കട', 5000 വരെ നിക്ഷേപിക്കാനും പിൻവലിക്കാനും കഴിയുന്ന എടിഎം
പൊങ്കാല മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം ജില്ലയ്‌ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. രാവിലെ 10.50ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്‌ക്ക് 1.20തോടെ പൊങ്കാല നിവേദ്യമര്‍പ്പിക്കും. വീടുകളിലെ പൊങ്കാല നിവേദിക്കാന്‍ പൂജാരികളെ നിയോഗിച്ചിട്ടില്ലെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.