തിരുവനന്തപുരം: കലാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് സിപിഎം. പ്രൊഫഷണല്‍ കാമ്പസുകളില്‍ വിദ്യാര്‍ഥിനികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുവെന്ന് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുള്ള ഉദ്ഘാടന കുറിപ്പിൽ പരാമര്‍ശിക്കുന്നു.
താലിബാനെ പോലെയുള്ള തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന ചര്‍ച്ചകൾ ഉയരുകയാണ്. മത വിഭാഗങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനും ശ്രമം തുടങ്ങി. ക്രൈസ്‌തവരിലെ ചെറിയ വിഭാഗത്തിന് മേലുണ്ടായ സ്വാധീനം ഗൗരവത്തോടെ കാണണമെന്നും ഉദ്ഘാടന കുറിപ്പിൽ സിപിഎം പറയുന്നു.
വര്‍ഗീയവാദികളുടെ കൈയിലേക്ക് വിശ്വാസികളെ കൊണ്ടുപോകാന്‍ ഇടവരുത്തരുത്. ആരാധനാലയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ ഇടപെടണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി ശക്തി നേടുന്നതിന് തടയിടണമെന്നും പാർട്ടി നിർദേശിക്കുന്നു.
Also Read: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പാലാ ബിഷപ്പിന്‍റെ പ്രസ്‌താവന ചർച്ചയാകും