ETV Bharat / state

കഴക്കൂട്ടത്ത് വലിയ സംഘർഷം വരുത്തി തീർക്കാനുള്ള ശ്രമം; കടകംപള്ളി സുരേന്ദ്രൻ - Kadakampally Surendran on kazhakoottam

കേന്ദ്ര നിരീക്ഷകരെ ഉപയോഗിച്ച് ബിജെപി നൽകിയ നിര്‍ദേശമാണ് പൊലീസ് നടപ്പാക്കിയതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും കടകംപള്ളി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ  കഴക്കൂട്ടത്തെ സംഘർഷം  ബിജെപി സംഘടിതമായി അക്രമത്തിന് ശ്രമിക്കുന്നു  തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും  14 സീറ്റിലും എല്‍ഡിഎഫിന് പ്രതീക്ഷ  2016നേക്കാള്‍ അനുകൂല തരംഗം  create a major conflict in Kazhakoottam  conflict in Kazhakoottam  Kadakampally Surendran news  Kadakampally Surendran on kazhakoottam  kazhakoottam fight
കഴക്കൂട്ടത്ത് വലിയ സംഘർഷം വരുത്തി തീർക്കാനുള്ള ശ്രമം; കടകംപള്ളി സുരേന്ദ്രൻ
author img

By

Published : Apr 7, 2021, 11:43 AM IST

Updated : Apr 7, 2021, 2:04 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴക്കൂട്ടത്ത് വലിയ സംഘര്‍ഷമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. ബിജെപി സംഘടിതമായി അക്രമത്തിന് ശ്രമിക്കുകയാണ് ചെയ്‌തത്. പ്രചാരണ സമയത്തും സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി ശ്രമം നടത്തിയിട്ടുണ്ട്. ഇന്നലെ കാട്ടായികോണത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ കാണിച്ചത് അന്യായമായ നടപടിയാണ്. കേന്ദ്ര നിരീക്ഷകരെ ഉപയോഗിച്ച് ബിജെപി നൽകിയ നിര്‍ദേശമാണ് പൊലീസ് നടപ്പാക്കിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും കടകംപള്ളി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ 14 സീറ്റിലും എല്‍ഡിഎഫിന് പ്രതീക്ഷയുണ്ട്‌. 2016നേക്കാള്‍ അനുകൂല തരംഗമാണ് ഇത്തവണ പ്രകടമായത്. നേമം പോലും ബിജെപിക്ക് കിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. ശബരിമല വിഷയം മറ്റൊരു രീതിയിലേക്ക് കൊണ്ടു പോയി. ജനവിധി വരുമ്പോള്‍ ശബരിമലയല്ല വികസനമാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്‌തതെന്ന് മനസിലാകും. കഴക്കൂട്ടം ബിജെപി ടാര്‍ഗറ്റ് ചെയ്‌ത മണ്ഡലമാണ്. കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്ത് ബിജെപിയും മൂന്നാമത് കോണ്‍ഗ്രസും വരുമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Apr 7, 2021, 2:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.