തിരുവനന്തപുരം: പരാതിക്കാരായ പിതാവിനോടും മകളോടും മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് എഎസ്ഐയെ സസ്‌പെന്‍ഡ് ചെയ്‌തു. നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഗോപകുമാറിനാണ് സസ്‌പെന്‍ഷന്‍. ഇദ്ദേഹത്തിനെതിരെ വാക്കാല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തുകൊണ്ട് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ.സഞ്ജയ് കുമാര്‍ ഉത്തരവിറക്കി.
നെയ്യാറ്റിന്‍കര ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരാതിക്കാരോടുള്ള എഎസ്ഐയുടെ പെരുമാറ്റം പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്ന് ഡിജിപിക്ക് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് എഎസ്ഐയെ പൊലീസ് ബറ്റാലിയനിലേക്ക് സ്ഥലം മാറ്റി. പിന്നാലെയാണ് സസ്‌പെന്‍ഷന്‍.