ETV Bharat / state

സച്ചിന്‍ - ആര്യ വിവാഹ തീയതി പ്രഖ്യാപിച്ചു ; വേദി എകെജി സെന്‍റര്‍ ഹാള്‍ - ആര്യ രാജേന്ദ്രന്‍ കെഎം സച്ചിന്‍ ദേവ് വിവാഹം

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. സംസ്ഥാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്‍ ദേവ്. മാർച്ച് ആറിനായിരുന്നു ഇവരുടെ വിവാഹ നിശ്ചയം

Arya Rajendran KM Sachin Dev marriage  എകെജി സെന്‍റര്‍ ഹാള്‍  സച്ചിന്‍ ദേവ്  ആര്യ രാജേന്ദ്രന്‍
മേയർ, എംഎൽഎ വിവാഹ തീയതി പ്രഖ്യാപിച്ചു; എകെജി സെന്‍റര്‍ ഹാള്‍ വേദിയാവും
author img

By

Published : Aug 24, 2022, 8:16 PM IST

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹം സെപ്റ്റംബർ നാലിന്. സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെൻ്ററിൻ്റെ ഹാള്‍ വിവാഹ വേദിയാവും. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നിലയിൽ ശ്രദ്ധേയയാണ് ആര്യ. ചാല ഏരിയ കമ്മിറ്റി അംഗവുമാണ്.

സിപിഎം കോഴിക്കോട് ഏരിയ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ്. മാർച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ബാലസംഘത്തിൽ പ്രവർത്തിക്കുന്ന കാലം മുതൽ സച്ചിൻ ദേവും ആര്യയും തമ്മിൽ പരിചയമുണ്ട്. തുമ്പ ഓൾ സെയിൻ്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21ാം വയസിലാണ് ആര്യ മേയറായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.