ETV Bharat / state

മഴ കനത്തു; അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി - അരുവിക്കര ഡാമിന്‍റെ ഷട്ടർ ഉയർത്തി

മഴ ഇനിയും കനക്കുകയാണെങ്കിൽ ഡാമിന്‍റെ ബാക്കിയുള്ള ഷട്ടറുകളും ഉയർത്തേണ്ടതായി വരുമെന്നും പ്രദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

aruvikkara dam  aruvikkara dam open  aruvikkara dam shutter raised  kerala rain  അരുവിക്കര ഡാം  അരുവിക്കര ഡാം തുറന്നു  അരുവിക്കര ഡാമിന്‍റെ ഷട്ടർ ഉയർത്തി  കേരളത്തിൽ മഴ
അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി
author img

By

Published : May 27, 2021, 10:41 AM IST

തിരുവനന്തപുരം: മഴ കനത്തതിനെ തുടർന്ന് അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികാരികളുടെ മുന്നറിയിപ്പ്. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് അരുവിക്കര ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ ഉയർത്തിയത്. നാലാമത്തെ ഷട്ടറിന്‍റെ കുറച്ച് ഭാഗവും ഉയർത്തിയിട്ടുണ്ട്. മഴതുടരുകയാണെങ്കിൽ ബാക്കിയുള്ള ഷട്ടറുകളും ഉയർത്തേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

അരുവിക്കര ഡാമിന്‍റെ ഷട്ടർ ഉയർത്തി

Also Read: കടൽക്ഷോഭം; എവിടേക്ക് പോകണമെന്ന് അറിയാതെ ദുരിതാശ്വാസ ക്യാമ്പിൽ ആറ് കുടുംബങ്ങൾ

ഡാം തുറന്ന സാഹചര്യത്തിൽ ആറിന്‍റെ തീരദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡാമിന്‍റെ ഷട്ടറുകൾക്ക് സമീപത്തെ കുപ്പികളും മറ്റ് പ്ലാസ്റ്റിക് അവശിഷ്‌ടങ്ങളും തൊഴിലാളികൾ ചേർന്ന് നീക്കം ചെയ്‌തിരുന്നു. അതേസമയം പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കൃഷിനാശം സംഭവിച്ചിട്ടുണ്ട്. നാശനഷ്‌ട കണക്കുകൾ എടുത്തു വരികയാണെന്ന് വില്ലേജ് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.