ETV Bharat / state

ജലീലിനെതിരായ ഹർജി; എ എൻ രാധകൃഷ്‌ണന് കക്ഷി ചേരാൻ കഴിയില്ലെന്ന് ലോകായുക്ത - ജലീലിനെതിരായ ഹർജി

മന്ത്രി ജലീൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്‌തതിൽ സ്വജനപക്ഷപാതം നടത്തിയെന്നുകാട്ടി നൽകിയ പരാതിയിൽ ലോകായുക്ത നിലവിൽ കേസ് നടപടികളുമായി മുന്നോട്ട് പോവുകയാണ്.

an radhakrishnan  petition against jaleel  lokayukta  ലോകായുക്ത  ജലീലിനെതിരായ ഹർജി  എ എൻ രാധകൃഷ്‌ണൻ
ജലീലിനെതിരായ ഹർജി; എ എൻ രാധകൃഷ്‌ണന് കക്ഷി ചേരാൻ കഴിയില്ലെന്ന് ലോകായുക്ത
author img

By

Published : Nov 26, 2020, 5:58 PM IST

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ബിജെപി സംസ്ഥാന സെക്രട്ടറി എ എൻ രാധകൃഷ്‌ണന് കക്ഷി ചേരാൻ കഴിയില്ലെന്ന് ലോകായുക്ത. മന്ത്രി ജലീൽ യുഎഇ കോൺസുലേറ്റ് മുഖേന ഭക്ഷണ കിറ്റുകൾ വിതരണം ചെയ്‌തതിൽ സ്വജനപക്ഷപാതം നടത്തിയെന്നുകാട്ടി മലപ്പുറം സ്വദേശി രോഹിത് നൽകിയ പരാതിയിൽ ലോകായുക്ത നിലവിൽ കേസ് നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഈ അവസരത്തിൽ ഇത്തരം അപേക്ഷകൾ പരിഗണിച്ചാൽ ഇത് കേസ് നടപടികൾ വൈകിപ്പിക്കുവാൻ ഇടയാക്കുമെന്ന നിരീക്ഷണത്തോടെയാണ് കക്ഷിചേർക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ജസ്റ്റിസ് എ കെ അബ്‌ദുൾ ബഷീർ എന്നിവരുടേതാണ് ഉത്തരവ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.