തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം ആരംഭിച്ച മദ്യ വിതരണത്തില്‍ സംസ്ഥാനത്തുട നീളം ആശയക്കുഴപ്പം. ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയാത്തതു മൂലം ബില്ല് നല്‍കി മദ്യം നല്‍കാന്‍ ബെവ്‌കോ എം.ഡി ഔട്ട് ലെറ്റുകളോട് നിര്‍ദേശിച്ചു. ബാറുകള്‍ക്ക് ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ സംവിധാനം ബെവ്‌കോ നല്‍കിയില്ലെന്നും പരാതിയുണ്ട്.
ഇതു കാരണം പലയിടത്തും മദ്യവിതരണം നടത്താനായില്ല. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഒ.ടി.പി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം. പിന്‍കോഡ് നല്‍കുന്ന സ്ഥലങ്ങള്‍ക്ക് വളരെ അകലെയുള്ള സ്ഥലങ്ങളാണ് ലഭിക്കുന്നതെന്ന പരാതിയുമുണ്ട്. വ്യാഴാഴ്ചത്തെ മദ്യ വിതരണത്തിനുള്ള ബുക്കിങ് അവസാനിച്ചതായി ബെവ്‌കോ അറിയിച്ചു. വെള്ളിയാഴ്ചത്തേക്കുള്ള ബുക്കിങ് വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിക്കും.
സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഔട്ട്‌ലെറ്റുകള്‍ക്കു മുന്നില്‍ ഏര്‍പ്പെടുത്തി. പ്രവേശന കവാടത്തില്‍ സാനിട്ടൈസറുപയോഗിച്ച് കൈ ശുചിയാക്കുന്നതിനുള്ള സംവിധാനമുണ്ട്. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചാണ് ആളുകളെ അകത്തേക്ക് കടത്തി വിടുന്നത്. ഔട്ട്‌ലെറ്റുകള്‍ക്കു മുന്നില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.