ETV Bharat / state

ആൽബിൻ പോൾ ഇനിയും ജീവിക്കും, ആറ് പേരിലൂടെ; ഇത്തവണ സംസ്ഥാനം കടന്നും അവയവ ദാനം - മസ്‌തിഷ്‌ക മരണം

മസ്‌തിഷ്‌ക മരണം സംഭവിച്ച ആല്‍ബിന്‍ പോളിന്‍റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്‌തത്.

albin paul organ donation crossed the state  organ donation  ആൽബിൻ പോൾ  അവയവ ദാനം  മസ്‌തിഷ്‌ക മരണം  brain death
ആൽബിൻ പോൾ ഇനിയും ജീവിക്കും, ആറ് പേരിലൂടെ; ഇത്തവണ സംസ്ഥാനം കടന്നും അവയവ ദാനം
author img

By

Published : Oct 24, 2021, 7:18 PM IST

തിരുവനന്തപുരം: ഒരു കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്ന തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍(30) ഇനി 6 പേരിലൂടെ ജീവിക്കും. മസ്‌തിഷ്‌ക മരണം സംഭവിച്ച ആല്‍ബിന്‍ പോളിന്‍റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്‌തത്.

കേരള സര്‍ക്കാരിന്‍റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പ്രകീര്‍ത്തിച്ചു. മറ്റുള്ളവരിലൂടെ ആല്‍ബിന്‍ പോള്‍ ജീവിക്കുമെന്നും മന്ത്രി പറഞ്ഞു.

അപ്രതീക്ഷിതമായി വന്ന അപകടം

ആല്‍ബിന്‍ പോളും സഹോദരന്‍ സെബിന്‍ പൗലോസും കൂടി ഈ മാസം 18ന് പുലർച്ചെ 3.15ന് നെടുമ്പാശേരി എയര്‍പോട്ടില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവെ അവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൊട്ടടത്തുള്ള അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലുള്ളവര്‍ വിളിച്ച് പറഞ്ഞാണ് വീട്ടുകാര്‍ അപകടത്തെപ്പറ്റി അറിഞ്ഞത്. പിതാവ് പൗലോസ് ആശുപത്രിയിലെത്തുമ്പോള്‍ രണ്ട് മക്കളും ഐസിയുവിലായിരുന്നു.

സഹോദരന്‍ ഭേദമായി ആശുപത്രി വിട്ടുവെങ്കിലും ആല്‍ബിന്‍റെ അവസ്ഥ ഗുരുതരമായി തുടരുകയും കഴിഞ്ഞ ദിവസം മസ്‌തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു. അവയവ ദാനത്തിന്‍റെ മഹത്വമറിയാവുന്ന പിതാവ് പൗലോസ് അവയവദാനത്തിന് സമ്മതം അറിയിച്ചു.

സംസ്ഥാനം കടന്ന് മഹത് കർമം

സംസ്ഥാനത്ത് അവയവ ദാനത്തിനായി രജിസ്റ്റര്‍ ചെയ്‌തവരില്‍ ആല്‍ബിന്‍ പോളിന്‍റെ ഹൃദയവുമായി ചേര്‍ച്ചയില്ലാത്തതിനാല്‍ സംസ്ഥാനം കടന്നുള്ള അവയവ ദാനത്തിനാണ് കളമൊരുങ്ങിയത്. ഇക്കാര്യം ദേശീയ അവയവദാന ഓർഗനൈസേഷനെ(NOTTO) രേഖാമൂലം അറിയിച്ചു. അവര്‍ റീജിയണല്‍ ഓര്‍ഗൻ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റേഷന്‍ ഓർഗനൈസേഷനെ(ROTTO) അറിയിച്ചു. അവരാണ് ചെന്നൈയിലെ റെല ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം അനുവദിച്ചത്. വിമാന മാര്‍ഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ട് പോകുന്നത്.

ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കുന്നത്.

സംസ്ഥാനം കടന്നുള്ള അവയവദാന പ്രക്രിയ സുഗമമാക്കുന്നതിന് മന്ത്രി വീണ ജോര്‍ജ് നേതൃത്വം നല്‍കി. മുഖ്യമന്ത്രിയുമായി മന്ത്രി സംസാരിച്ചാണ് യാത്ര സുഗമമാക്കിയത്. പൊലീസിന്‍റെ സഹായത്തോടെ ആശുപത്രി മുതല്‍ എയര്‍പോര്‍ട്ട് വരെയും, ആശുപത്രി മുതല്‍ മറ്റാശുപത്രികള്‍ വരെയും ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അവദാന പ്രക്രിയ നടത്തിയത്. കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തീകരിക്കുന്നത്.

വിദേശത്തായിരുന്ന ആല്‍ബിന്‍ പോള്‍ ജോലി നഷ്‌ടപ്പെട്ട് നാട്ടിലെത്തി എസ്.സി.ടി. ഫെഡറേഷനില്‍ ബിസിനസ് ഡെവലപ്‌മെന്‍റ് എക്‌സിക്യൂട്ടീവായി താത്കാലികമായി ജോലി നോക്കുകയായിരുന്നു. ആല്‍ബിന്‍ വിവാഹിതനായിട്ട് 2 വര്‍ഷം കഴിഞ്ഞതേയുള്ളൂ. ഭാര്യ എയ്ഞ്ചല്‍. ഇവര്‍ക്ക് 4 മാസം പ്രായമായ കുഞ്ഞുമുണ്ട്. മാതാവ് ബീന.

Also Read: ദത്ത് വിവാദം; ഷിജുഖാനെ വിളിച്ചുവരുത്തി വനിത ശിശുവികസന വകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.