ETV Bharat / state

രാജിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

പന്തളത്ത് പ്രാദേശിക എന്‍സിപി നേതാവിനെതിരെ ഉയര്‍ന്ന പീഡന പരാതി ഒത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ അച്ഛനെ വിളിച്ചതാണ് വിവാദമായിരിക്കുന്നത്

എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു പിണറായി വിജയൻ AK Sasindran meets the Chief Minister pinarayi vijayan lands-in-row-over-viral-clip-on-molestation-case molestation-case
എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു
author img

By

Published : Jul 21, 2021, 10:36 AM IST

Updated : Jul 21, 2021, 11:59 AM IST

തിരുവനന്തപുരം: പരാതി ഒത്തു തീര്‍പ്പാക്കല്‍ വിവാദത്തില്‍ രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയോട് ആരോപണങ്ങളെ കുറിച്ചുള്ള സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും ശശീന്ദ്രൻ ക്ലിഫ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

ഫോണ്‍വിളി സംബന്ധിച്ച വിവാദങ്ങള്‍ക്ക്‌ നേരിട്ട് വിശദീകരണം നല്‍കുന്നതിനാണ് ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. പന്തളത്ത് പ്രാദേശിക എന്‍സിപി നേതാവിനെതിരെ ഉയര്‍ന്ന പീഡന പരാതി ഒത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ അച്ഛനെ വിളിച്ചതാണ് വിവാദമായിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രാദേശിക തര്‍ക്കം തീര്‍ക്കുന്നതിനാണ് ഇടപെട്ടതെന്നാണ് ശശീന്ദ്രന്‍റെ വിശദീകരണം.

മുഖ്യമന്ത്രിയോട് ഇക്കാര്യം വിശദീകരിക്കും. ശശീന്ദ്രനെ അനുകൂലിക്കുന്ന നിലപാടാണ് എന്‍സിപിക്കുള്ളിലും സ്വീകരിച്ചിരിക്കുന്നത്. വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാട് ശശീന്ദ്രന് നിര്‍ണായകമാണ്.

read more:പീഡന പരാതി: എ.കെ. ശശീന്ദ്രനെ പുറത്താക്കണമെന്ന് വി.ഡി. സതീശന്‍

Last Updated : Jul 21, 2021, 11:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.