തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബാറുകളും ബീവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്‌ലെറ്റുകളും അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി. ആയിരക്കണക്കിന് കോടി രൂപയുടെ നഷ്‌ടമുണ്ടായിട്ടും ലക്ഷക്കണക്കിന് ജീവനക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതായിട്ടും രാജ്യത്തെ മിക്ക മേഖലകളും അടച്ചിടാന്‍ തയ്യാറായിട്ടുണ്ട്. അതുപോലെ ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്‌ലെറ്റുകളും അടച്ചിടാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് എകെ ആന്‍റണി ആവശ്യപ്പെട്ടു.
ബാറുകളും ബിവറേജും അടച്ചിടാൻ സര്‍ക്കാര്‍ തയ്യാറാകണം: എ.കെ.ആന്‍റണി - kerala government
കൊറോണയുടെ പശ്ചാത്തലത്തിലാണ് എ.കെ.ആന്‍റണിയുടെ പ്രസ്‌താവന.